ഗാർഹിക ​ഗ്യാസ് സിലിണ്ടർ ചായക്കടയിൽ ഉപയോ​ഗിച്ചു ; പിടിച്ചെടുത്ത് അധികൃതർ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സർക്കാർ സബ്സിഡിയുള്ള ഗാർഹിക പാചക വാതക സിലിണ്ടറുകൾ അനധികൃതമായി വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ജില്ല സപ്ലൈ ഓഫീസർ ടി. ഗാനദേവിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ആലപ്പുഴ ചാത്തനാട് ആശ്രമം റോഡിൽ ചാത്തനാട് പള്ളിക്കു വടക്കുവശം റോഡിന് കിഴക്ക് ഭാഗത്തായി താണുപറമ്പിൽ നവാസ് എന്ന‌യാളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഫ്രഷ് ചിപ്സ് സെന്റർ എന്ന ചായക്കടയിൽ നടത്തിയ പരിശോധനയിൽ രണ്ടു ഗാർഹിക പാചക വാതക സിലിണ്ടറുകൾ ഉപയോഗിച്ച് വാണിജ്യാവശ്യത്തിനായി പാചകം നടത്തുന്നതായി കണ്ടെത്തി. പിടിച്ചെടുത്ത ഗ്യാസ് സിലിണ്ടറുകൾ ഏജൻസിയിൽ ഏൽപ്പിച്ചു. പരിശോധനയിൽ അമ്പലപ്പുഴ താലൂക് സപ്ലൈ ഓഫീസിലെ റേഷനിങ് ഇൻസ്പെക്ടർ മാരായ വി. ബിജി, ഷാഹിന അബ്ദുല്ല എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലശ്ശേരി – വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

0
കണ്ണൂർ : സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ച കേസിലെ പ്രതികളെ ദിവസങ്ങൾ...

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി

0
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ...

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : പന്തളം പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാമത്

0
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി...

ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ

0
ദില്ലി: ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ. ഈ വർഷത്തെ...