അദാനി ഓഹരിത്തട്ടിപ്പ് അറിഞ്ഞിട്ടും നടപടി എടുത്തില്ല ; സെബിക്കെതിരെ ഒ.സി.സി.ആർ.പി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അദാനിക്കെതിരായി ഡി.ആർ.ഐയിൽ നിന്നും വിവരം ലഭിച്ചിട്ടും സെബി അന്വേഷിച്ചില്ലെന്ന് മാധ്യമപ്രവർത്തക കൂട്ടായ്മയായ ഒ.സി.സി.ആർ.പി. ഡി.ആർ.ഐ. അദാനി ഗ്രൂപ്പ് ഓഹരികളിൽ കൃത്രിമം നടക്കുന്നതായി 2014ൽ വിപണി നിയന്ത്രണ അതോറിറ്റിയായ സെബി മുന്നറിയിപ്പ് നൽകിയിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ട് കൈപ്പറ്റിയ സെബി ചെയർമാൻ യു.കെ സിൻഹ പിന്നീട് അദാനിയുടെ മാധ്യമ സ്ഥാപന മേധാവിയായി. 2011 മുതൽ 2017 വരെ യു.കെ സിൻഹയായിരുന്നു സെബി ചെയർമാൻ. പിന്നീട് അദാനി ഗ്രൂപ്പ് മാധ്യമ സ്ഥാപനം തുടങ്ങിയപ്പോൾ അതിന്റെ മേധാവിയായത്.

ഡി.ആർ.ഐ അന്വേഷണത്തിനു പിന്നാലെ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. അദാനിക്കെതിരായ റിപ്പോർട്ടിൽ അവസാനത്തെ പഴുതും അടഞ്ഞെഞ്ഞ് ഹിൻഡൻബെർഗ് വ്യക്തമാക്കി.അദാനി ഗ്രൂപ്പ് ഓഹരികളിൽ അദാനി കുടുംബം തന്നെ ഷെൽ കമ്പനികൾ വഴി രഹസ്യനിക്ഷേപം നടത്തിയതായാണ് പുറത്ത് വന്ന രേഖകൾ. ഓഹരിമൂല്യം പെരുപ്പിച്ചു കാട്ടി വിപണിയില്‍ കൃത്രിമം നടത്താനാണ് നിക്ഷേപം ഉപയോഗിച്ചതെന്ന് ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർ്ട്ടിങ് പ്രൊജക്ട് (ഒസിസിആർപി) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളായ ദ ഗാർഡിയനും ഫൈനാൻഷ്യൻ ടൈംസും റിപ്പോര്‍ട്ടിലെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഒസിസിആർപി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...