വിഴിഞ്ഞത്ത് കൂറ്റൻ ഗ്രീൻ ഹൈഡ്രജൻ പ്ളാന്റ് സ്ഥാപിക്കാൻ ഒരുങ്ങി അദാനി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തോട് ചേർന്ന് വൻകിട ഗ്രീൻ ഹൈഡ്രജൻ നിർമ്മാണ പദ്ധതിയുമായി അദാനി. മൂന്ന് ഘട്ടങ്ങളിലായി 1100 കിലോ ടൺ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇത് പൂർണ്ണമായി വിദേശത്തേക്ക് കയറ്റുമതി ചെയ്യും. 26,400 കോടിരൂപയാണ് നിക്ഷേപം. 5000 പേർക്ക് നേരിട്ടും 18000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. തുറമുഖത്തിലൂടെയും നികുതിയിനത്തിലും വൻ വരുമാനമാണ് സംസ്ഥാനത്തേക്കെത്തുക. അനുമതികൾ ലഭിച്ചാൽ പദ്ധതി ഉടൻ തുടങ്ങും. തുടക്കത്തിൽ പ്രതിവർഷം 100 കിലോ ടൺ ഗ്രീൻ ഹൈഡ്രജനും പിന്നീട് ഒാരോ മൂന്ന് വർഷത്തിലും 500 കിലോ ടൺ വീതം ഉത്പാദനശേഷി വർദ്ധിപ്പിക്കും.

ഗ്രീൻ ഹൈഡ്രജൻ പ്ളാന്റ് പ്രവർത്തിപ്പിക്കാൻ പ്രതിവർഷം 14,000 ദശലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ടിവരും. ഇതിനായി 6 ജിഗാവാട്ട് ശേഷിയുള്ള സോളാർ പ്ളാന്റ് വിഴിഞ്ഞത്ത് നിർമ്മിക്കും. കൂടാതെ 50 ദശലക്ഷം വെള്ളവും വേണ്ടിവരും. അതിനായി സീവാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റും സ്ഥാപിക്കും. ഇതിന്റെ നിർമ്മാണ ചെലവ് കൂടാതെയാണ് 26,400 കോടി പദ്ധതി ചെലവ്. അദാനി ഗ്രൂപ്പിന്റെ ഉപവിഭാഗമായ അദാനി ന്യൂ ഇൻഡസ്ട്രീസിന്റെ പേരിലാണ് പദ്ധതി വരിക. അദാനി ഗ്രൂപ്പിന്റെ സോളാർ, കാറ്റാടി, പ്ളാന്റുകളും അനുബന്ധ നിർമ്മാണ ഫാക്ടറികളും നടത്തുന്നത് അദാനി ന്യൂ ഇൻഡസ്ട്രീസാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...