കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നിന്നുള്ള അടവി – ഗവി ടൂര്‍ പാക്കേജ് പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രാധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്ന അടവി – ഗവി – ടൂര്‍ പാക്കേജ്. ഇതിന് ഉപയോഗിച്ചിരുന്ന ട്രാവലര്‍ വാനുകള്‍ വര്‍ഷങ്ങളായി കട്ടപ്പുറത്താണെങ്കിലും വനം വകുപ്പും ഡി റ്റി പി സി യും തിരിഞ്ഞു നോക്കുന്നില്ല. 2015ലാണ് ജില്ല ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക്  രണ്ട് ട്രാവലറുകള്‍ വാങ്ങി നല്‍കിയത്. ടൂര്‍ പാക്കേജില്‍ നിന്നും കിട്ടുന്ന ലാഭ വിഹിതത്തിന്റെ നിശ്ചിത ശതമാനം ഡി.റ്റി.പി.സി യ്ക്ക് നല്‍കണം എന്ന ധാരണയില്‍ ആയിരുന്നു വാഹനങ്ങള്‍ വാങ്ങിയത്. ഒരു കാലത്ത് ഗവി ടൂര്‍ പാക്കേജുകള്‍ നടത്തി മികച്ച ലാഭം  നേടിയിരുന്ന പദ്ധതി ചുരുങ്ങിയ കാലത്തിനുള്ളില്‍ മന്ദീഭവിച്ചു. കൃത്യമായി ടൂര്‍ ഓപ്പറേറ്റ് ചെയ്യുവാന്‍ ചുമതലക്കാര്‍ ഇല്ലാതെ വന്നതും കുറഞ്ഞ ചിലവില്‍ കെ എസ് ആര്‍ ടി ഗവി ടൂര്‍ പാക്കേജ് ആരംഭിച്ചതും കോന്നിയിലെ പദ്ധതി പരാജയപ്പെടുവാന്‍ കാരണമായി.

റീ ടെസ്റ്റിന്റെ പേരില്‍ ഒരു വാഹനം ഷോറൂമിലും ഒരു വാഹനം ആനത്താവളത്തിലും കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. റീ ടെസ്റ്റ് കഴിഞ്ഞ് വാഹനങ്ങള്‍ കിട്ടിയാലും പദ്ധതി തുടര്‍ന്നുകൊണ്ട് പോകുവാന്‍ ചുമതലക്കാര്‍ ഇല്ലാത്ത അവസ്ഥയാണ്. അതിനാല്‍ വാഹനങ്ങള്‍ ഡി.റ്റി.പി.സിയെ തിരികെ എല്‍പ്പിക്കുവാനാണ് തീരുമാനമെന്നും അറിയുന്നു. വനവികാസ് ഏജന്‍സിയുടെ കീഴിലാണ് പദ്ധതി തുടക്കം കുറിച്ചത്. ഏകദേശം അറുപതിനായിരത്തോളം വിനോദ സഞ്ചാരികള്‍ ഈ പദ്ധതിയില്‍ വിനോദ യാത്ര നടത്തിയിരുന്നു. 2020 ല്‍ നിര്‍ത്തിവെച്ച ടൂര്‍ പാക്കേജ് വീണ്ടും പുനരാരംഭിച്ചപ്പോള്‍ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെട്ടത്.

കോന്നി ആനത്താവളത്തില്‍ നിന്നും രാവിലെ 7.30ന് ആരംഭിക്കുന്ന യാത്ര രാത്രി 9.30 നാണ് അവസാനിക്കുക. രാവിലെ ആനത്താവളത്തില്‍ നിന്നും പുറപ്പെട്ട ശേഷം അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ എത്തി പ്രഭാത ഭക്ഷണവും കഴിഞ്ഞ് തണ്ണത്തോട്, ചിറ്റാര്‍, ആങ്ങമൂഴി, കൊച്ചാണ്ടി ചെക്പോസ്റ്റ് വഴി മൂഴിയാര്‍ ഡാം സന്ദര്‍ശിച്ച ശേഷം വീണ്ടും യാത്ര തുടരും. കൊച്ചാണ്ടി ചെക്ക്പോസ്റ്റ്‌ മുതല്‍ വള്ളക്കടവ് വരെ 85 കിലോമീറ്റര്‍ നിബിഡ വനത്തിലൂടെ ആണ് സഞ്ചാരം. നിത്യ ഹരിത വനങ്ങളും പുല്‍മേടുകളും ഇലപൊഴിയും വനങ്ങളും എല്ലാം യാത്രയില്‍ കാണുവാന്‍ കഴിയും. കക്കി ഡാം വ്യു പോയിന്റ്, പെന്‍സ്റ്റോക്ക് പൈപ്പ്, സിനിമ ഷൂട്ടിംഗ് ലൊക്കെഷനുകള്‍, ആനത്തോട്, പമ്പ ഡാമുകള്‍ എല്ലാം സന്ദര്‍ശിച്ച ശേഷം ഉച്ചയ്ക്ക് കൊച്ചുപമ്പയില്‍ എത്തി ഭക്ഷണത്തിന് ശേഷം ബോട്ടിങ്ങും നടത്തും. ഗവിയിലേക്കുള്ള യാത്രയില്‍ ബൈബിളില്‍ പറയപ്പെടുന്ന നോഹയുടെ പെട്ടകം നിര്‍മ്മിക്കുവാന്‍ ഉപയോഗിച്ച ഗോഫര്‍ മരവും കാണുവാന്‍ സാധിക്കും.

തുടര്‍ന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് വഴി വള്ളക്കടവില്‍ എത്തും. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, പീരുമേട്, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി വഴി കുമ്പഴ എത്തി രാത്രി ഭക്ഷണത്തിന് ശേഷം കോന്നിയില്‍ തിരികെ എത്തും. 16 പേര്‍ അടങ്ങുന്ന സംഘത്തിന് ഓരോരുത്തര്‍ക്കും 1800 രൂപയും പത്ത് പേര്‍ അടങ്ങുന്ന സംഘത്തിന് ഓരോരുത്തര്‍ക്കും 1900 രൂപയും ഒന്‍പത് പേര്‍ വരെ 2000 രൂപയും ആയിരുന്നു ടിക്കറ്റ് നിരക്ക്. അഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ടിക്കറ്റ് ബാധകമാണ്. തുടങ്ങിയ കാലഘട്ടം മുതല്‍ നിരവധി വിനോദ സഞ്ചാരികളുടെ മനം കവരുകയും വനം വകുപ്പിന് മികച്ച വരുമാനം ലഭിച്ചുകൊണ്ടുമിരുന്ന പദ്ധതിയാണ് ലാഭകരമല്ല എന്ന പേരില്‍ ഉപേക്ഷിക്കുവാന്‍ ഒരുങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...

ചൂടിനൊപ്പം കൊതുകുജന്യരോഗങ്ങളും കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

0
ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ...

സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

0
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി....