കോ​ട്ടാ​ങ്ങ​ൽ- ക​ടൂ​ർ​ക്ക​ട​വ്- മു​ണ്ടോ​ലി​ക്ക​ട​വ് പാ​ല​ത്തി​ൽ കൂ​ടി ബ​സ് സ​ർ​വി​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

ചു​ങ്ക​പ്പാ​റ : വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പാ​ലം വ​ന്നു. എ​ന്നാ​ൽ യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മി​ല്ല. കോ​ട്ട​യം – പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് മ​ണി​മ​ല​യാ​റി​ന് കു​റു​കെ നി​ർ​മി​ച്ച കോ​ട്ടാ​ങ്ങ​ൽ- ക​ടൂ​ർ​ക്ക​ട​വ്- മു​ണ്ടോ​ലി​ക്ക​ട​വ് പാ​ല​ത്തി​ൽ കൂ​ടി ബ​സ് സ​ർ​വി​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് അ​തി​വേ​ഗം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​പാ​ല​ത്തി​നു​ണ്ട്. പൊ​ൻ​കു​ന്നം – കോ​ഴ​ഞ്ചേ​രി, കോ​ട്ട​യം – എ​രു​മേ​ലി സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചാ​ൽ ഈ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് കി​ലോ​മീ​റ്റ​റു​ക​ൾ ലാ​ഭി​ക്കാം.

ഇ​ത് ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കും. പൊ​ൻ​കു​ന്ന​ത്തു​നി​ന്നും മ​ണി​മ​ല – കോ​ട്ടാ​ങ്ങ​ൽ – ചു​ങ്ക​പ്പാ​റ – തീ​യാ​ടി​ക്ക​ൽ – ചെ​റു​കോ​ൽ പു​ഴ വ​ഴി കോ​ഴ​ഞ്ചേ​രി​ക്കും, കോ​ട്ട​യം – ക​റു​ക​ച്ചാ​ൽ -വെ​ള്ളാ​വൂ​ർ – ക​ടൂ​ർ​ക്ക​ട​വ് – ചു​ങ്ക​പ്പാ​റ – പൊ​ന്ത​ൻ പു​ഴ​വ​ഴി എ​രു​മേ​ലി​ക്കും ബ​സ് സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. യാ​ത്രാ ക്ലേ​ശം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ എ​ത്തി​പ്പെ​ടാ​ൻ ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഒ​ന്നി​ല​ധി​കം ബ​സു​ക​ൾ ക​യ​റി ഏ​റെ ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണി​പ്പോ​ൾ. പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ മ​ണി​മ​ല വ​രെ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. നേ​ര​ത്തെ ഇ​ത് ചു​ങ്ക​പ്പാ​റ വ​രെ​യു​ണ്ടാ​യി​രു​ന്ന​താ​ണ്. പ്ര​ദേ​ശ​ത്തെ യാ​ത്രാ ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​ത് അ​നാ​സ്ഥ​കൊ​ണ്ടാ​ന്നെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...