തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസിന് അധിക കോച്ചുകൾ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലയാളികള്‍ക്ക് റെയില്‍വേയുടെ ഓണസമ്മാനം. തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസിന് അധിക കോച്ചുകൾ അനുവദിച്ചു. 4 അധിക കോച്ചുകളാണ് അനുവദിച്ചത്. ട്രെയിനിലെ കോച്ചുകളുടെ എണ്ണം 16ൽ നിന്ന് 20 ആകും. കോച്ച് വർദ്ധനവ് നിലവിൽ വരുക സെപ്റ്റംബർ 9 മുതൽ. കേന്ദ്ര റെയിൽവേ ബോർഡ് യോഗത്തിലാണ് തീരുമാനം. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്. അധിക കോച്ചുകൾ വരുന്നതോടെ ടിക്കറ്റ് ലഭിക്കല്‍ എളുപ്പമാകും. സെപ്റ്റംബര്‍ ഒന്‍പതുമുതല്‍ പുതിയ കോച്ചുകളുമായാണ് വന്ദേഭാരത് സര്‍വീസ് നടത്തുക.

വന്ദേഭാരതിന് യാത്രക്കാര്‍ക്കിടയിലുള്ള ഡിമാന്റ് കൂടി കണക്കിലെടുത്താണ് റെയില്‍വേയുടെ തീരുമാനം. 2025 – 26 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ 31 വരെയുള്ള യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് കോച്ചുകള്‍ അപ്‌ഗ്രേഡ് ചെയ്തത്. നിലവില്‍ ഇന്ത്യന്‍ റെയില്‍വേ 144 വന്ദേ ഭാരത് ട്രെയിനുകളുടെ സര്‍വീസ് നടത്തുന്നുണ്ട്. എല്ലാ വന്ദേഭാരത് ട്രെയിനുകളും യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 202425 സാമ്പത്തിക വര്‍ഷത്തില്‍ 102.01 ശതമാനവും 202526 സാമ്പത്തിക വര്‍ഷത്തില്‍ (ജൂണ്‍ 2025 വരെ) 105.03 ശതമാനവും ആണ് യാത്രക്കാരുടെ എണ്ണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...