Thursday, July 10, 2025 3:55 pm

12കാ​രി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ടവ്​ വിധിച്ച് പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : 12കാ​രി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും. കൂ​ട​ൽ അ​തി​രു​ങ്ക​ൽ അ​ഞ്ചു​മു​ക്ക് പ​റ​ങ്കാം​തോ​ട്ട​ത്തി​ൽ ഗീ​വ​ർ​ഗീ​സ് തോ​മ​സി​നെ​യാ​ണ്​ (അ​നി​യ​ൻ കു​ഞ്ഞ്​- 42) പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി ഒ​ന്ന് ജ​ഡ്ജി ജി.​പി.​ജ​യ​കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്. പ​ട്ടി​ക ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യ​ൽ നി​യ​മ​ത്തി​ലെ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ശി​ക്ഷ. ഗു​രു​ത​ര പ​രി​ക്ക്​ ഏ​ൽ​പ്പി​ച്ച​തി​ന്​ അ​ഞ്ചു​ വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ​യും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​തി​നു മൂ​ന്നു​ വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചു. ശി​ക്ഷ ഒ​രു​മി​ച്ചു അ​നു​ഭ​വി​ച്ചാ​ൽ മ​തി.

പി​ഴ​ത്തു​ക കു​ട്ടി​ക്ക് ന​ൽ​കാ​നും അ​ട​ച്ചി​ല്ലെ​ങ്കി​ൽ വ​സ്തു​ക്ക​ളി​ൽ​നി​ന്നു ക​ണ്ടു​കെ​ട്ടി ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വാ​യി. മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന കാ​ര്യം പോ​ലീ​സി​ൽ വി​ളി​ച്ച്​ അ​റി​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തി​ന്​ അ​യ​ൽ​വാ​സി മേ​ട​ക്ക​ര വീ​ട്ടി​ൽ പ്രി​യ ദി​ലീ​പി​നെ വെ​ട്ടു​ക​ത്തി​യു​മാ​യി ഗീ​വ​ർ​ഗീ​സ് തോ​മ​സ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്രി​യ​യു​ടെ ക​ഴു​ത്തി​ന്​ വെ​ട്ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന 12 കാ​രി​യാ​യ മ​ക​ൾ കൈ​ക​ൾ കൊ​ണ്ട് ത​ട​ഞ്ഞു. കു​ട്ടി​യു​ടെ കൈ​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ ടി. ​ഹ​രി​കൃ​ഷ്ണ​ൻ, ഹ​രി ശ​ങ്ക​ർ പ്ര​സാ​ദ് എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശശി തരൂരിനെതിരെ വീണ്ടും എക്സ് പോസ്റ്റുമായി മാണിക്കം ടാഗോർ രംഗത്ത്

0
ദില്ലി: കോൺഗ്രസ് എം പി ശശി തരൂരിനെതിരെ വീണ്ടും എക്സ് പോസ്റ്റുമായി...

കോന്നിയുടെ അക്ഷരമുത്തശ്ശി ഓർമ്മയായി

0
കോന്നി : മലയാളത്തിലെ ആദ്യകാല പുസ്തക പ്രസാധന സ്ഥാപനമായ കോന്നി...

ആലപ്പുഴ ജനറൽ ആശുപത്രിയിലെ പഴയ ഐപി കെട്ടിടത്തിന്റെ നവീകരണം തുടങ്ങി

0
ആലപ്പുഴ : കോൺക്രീറ്റ് അടർന്നുവീഴുന്ന ജനറൽ ആശുപത്രിയിലെ പഴയ ഐപി...

മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതിയ നവജാത ശിശുവിന് ജനിച്ച് 12 മണിക്കൂറിന് ശേഷം ജീവന്‍

0
മുംബൈ: മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതിയ നവജാത ശിശുവിന് ജനിച്ച് 12...