കോന്നിയുടെ അക്ഷരമുത്തശ്ശി ഓർമ്മയായി

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയാളത്തിലെ ആദ്യകാല പുസ്തക പ്രസാധന സ്ഥാപനമായ കോന്നി വീനസ്‌ ബുക്ക് ഡിപ്പോയുടെ ഉടമയും മാനേജിംഗ് ഡയറക്ടറുമായിരുന്ന സുശീല ശേഖർ (91 വയസ്സ്) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് അന്തരിച്ചു. കോന്നി കെ. കെ. എൻ. എം ഹൈസ്കൂൾ ഡയറക്ടർ ബോർഡ് മെമ്പർ, കോന്നി വിമൻസ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി, എൻ. എസ്. എസ്. വനിതാ സമാജം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ കോന്നിയുടെ സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. കരുനാഗപ്പള്ളി ബാർ അസോസിയേഷൻ ആദ്യപ്രസിഡന്റ് അഡ്വ. വെള്ളങ്ങാട്ട് വേലുപ്പിള്ളയുടെ മകളും കരുനാഗപ്പള്ളി താഴത്തോട്ടത്ത് അമ്പിയിൽ കുടുംബാംഗവുമാണ് സുശീല ശേഖർ.

കോന്നി വീനസ്‌ ബുക്സ് സ്ഥാപകനും പുസ്തകപ്രസാധകനുമായിരുന്ന പരേതനായ ഇ.കെ.ശേഖർ ആണ് ഭർത്താവ്. മക്കൾ : ഡോ. എസ്. ശശികുമാർ (ഗൈനക്കോളജിസ്റ്റ്, ജൂബിലി ഹോസ്പിറ്റൽ, തിരുവനന്തപുരം), ഡോ.എസ്. ശ്രീകുമാർ ( ഇ.എം.സി.ഹോസ്പിറ്റൽ എറണാകുളം) മകൾ : ശ്യാമ ദാസ്. മരുമക്കൾ : ഡോ. ശ്രീകുമാരി നായർ (മുൻ. എച്ച്.ഓ.ഡി കരമന എൻ.എസ്.എസ് കോളേജ്), ഡോ.രാജി.എ.മേനോൻ (ഇ.എം.സിഹോസ്പിറ്റൽ, എറണാകുളം), ജി. മോഹൻ ദാസ് ( റിട്ട: സീനിയർ മാനേജർ, ബാങ്ക് ഓഫ് ബറോഡ) പ്രശസ്ത അതിവേഗ കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി, നാഗാലാൻഡ് ജില്ല കളക്ടർ അജിത് രഞ്ജൻ ഐ.എ.എസ് എന്നിവർ കൊച്ചുമരുമക്കളാണ്. സംസ്കാരം ജൂലൈ 11 വെള്ളിയാഴ്ച പകൽ മൂന്ന് മണിക്ക് കോന്നി പൂവൻപാറ വീനസ്‌ കോട്ടേജിൽ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....