​യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്ന കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം​ ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് പ​ത്ത​നം​തി​ട്ട അ​ഡി​ഷ​ണ​ല്‍ ഡി​സ്ട്രി​ക്റ്റ് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും. പ​ള്ളി​ക്ക​ല്‍ പ​ഴ​കു​ളം പ​ടി​ഞ്ഞാ​റ് ത​ട​ത്തി​വി​ള കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ സ​ജീ​വ് (42), പ​ഴ​കു​ളം പ​ടി​ഞ്ഞാ​റ് സം​സം വി​ല്ല​യി​ല്‍ ന​ജീ​ബ് (49) എ​ന്നി​വ​രെ​യാ​ണ് പ​ത്ത​നം​തി​ട്ട അ​ഡി​ഷ​ണ​ല്‍ ഡി​സ്ട്രി​ക്റ്റ് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ജി.​പി.​ജ​യ​കൃ​ഷ്ണ​ന്‍ ശി​ക്ഷി​ച്ച​ത്. പ​ള്ളി​ക്ക​ല്‍ പ​ഴ​കു​ളം ഐ​ഫ മ​ന്‍​സി​ലി​ല്‍ ഷ​റ​ഫു​ദ്ദീ​ന്‍(42) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് വി​ധി. പി​ഴ​ത്തു​ക കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ഭാ​ര്യ​ക്കും ര​ണ്ടു മ​ക്ക​ൾ​ക്കു​മാ​യി ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്.

പി​ഴ അ​ട​യ്ക്കാ​തി​രു​ന്നാ​ല്‍ വ​സ്തു​ക്ക​ളി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത് ഈ​ടാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കുന്ന​തി​നും കോ​ട​തി വി​ധി​യി​ല്‍ പ​റ​യു​ന്നു. അ​ടൂ​ര്‍ പോ​ലീ​സ് 2019 മേ​യ് 26 ന് ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. രാ​ത്രി 10 ന് ​പ​ഴ​കു​ളം മു​സ്‌ലിം ​പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് യു​വാ​വി​നു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട ഷ​റ​ഫു​ദ്ദീ​ന്‍റെ ബ​ന്ധു​വി​നെ ര​ണ്ടാം പ്ര​തി മ​ര്‍​ദ്ദി​ച്ച​തി​നെ​പ്പ​റ്റി ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​കാ​ര​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്കി​ന്‍റെ കാ​ഠി​ന്യ​ത്താ​ല്‍ യു​വാ​വ് മ​രി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടേക്ക് ഓഫിന് തൊട്ട് പിന്നാലെ ഇടത്തേക്ക് തിരിഞ്ഞു ; അഗ്നിഗോളമായി വിമാനം ; യാത്രക്കാർ...

0
മിസോറി: ടേക്ക് ഓഫിന് തൊട്ട് പിന്നാലെ ഇടത്തേക്ക് തിരിഞ്ഞു. റൺവേയ്ക്ക് സമീപം...

എ പത്മകുമാറിന് ഇന്ന് നിർണായക ദിനം ; സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സാധ്യത

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ദാരുണാന്ത്യം

0
കൊച്ചി: പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു....

ബംഗാളിൽ ആൾക്കൂട്ട മർദനം ; മലയാളി യുവാവ് കൊല്ലപ്പെട്ടു

0
ദില്ലി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന്...