മുഖ്യമന്ത്രിയുടെ അഡീണഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീണഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്. ഈ മാസം ഏഴിന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ലൈഫ് മിഷൻ സി.ഇ.ഒ പി.ബി നൂഹിൽ നിന്ന് ഇ.ഡി വിവരങ്ങൾ തേടി. തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു എന്‌ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റിന്റെ ആദ്യ നോട്ടീസ്.

എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഔദ്യോഗിക തിരക്കുകളുണ്ടെന്നും അതിനാൽ ഹാജരാകാൻ കഴിയില്ലെന്നുമായിരുന്നു രവീന്ദ്രൻ ഇ.ഡിയെ അറിയിച്ചിരുന്നത്. നിയമസഭാ സമ്മേളനം അവസാനിക്കുന്നത് വരെ സമയം നീട്ടി നൽകണമെന്നും രവീന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. മന്ത്രിക്കോ എം.എൽ.എ ക്കോ നൽകുന്നത് പോലെയുളള ആനുകൂല്യം രവീന്ദ്രൻ നൽകേണ്ടതില്ലെന്നാണ് ഇ.ഡി തീരുമാനിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സി.എം രവീന്ദ്രൻ രണ്ടാമതും നോട്ടീസ് നൽകിയത്.

ആറ്റുകാൽ പൊങ്കാലയായതിനാൽ ഏഴാം തീയതി നിയമസഭ ചേരില്ല. ഇക്കാര്യം കൂടി പരിഗണിച്ച ശേഷമാണ് ഇ.ഡി നീക്കം. രണ്ടാമത്തെ നോട്ടീസിനോട് രവീന്ദ്രൻ എങ്ങനെ പ്രതികരിക്കുമെന്നതും പ്രധാനമാണ്. നേരത്തെ സ്വർണ്ണക്കടത്തിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മൂന്ന് പ്രാവശ്യം നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്ന രവീന്ദ്രൻ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പിൽ നാലാമത്തെ നോട്ടീസിലാണ് ഹാജരായിരുന്നത്. അതിനിടെ ലൈഫ് മിഷൻ സി.ഇ.ഒയിൽ നിന്ന് ഇ.ഡി വിവരങ്ങൾ തേടിയിട്ടുണ്ട്. ലൈഫ് മിഷന്‍റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇ.ഡി തേടിയത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...