അധിക അധ്യാപക സ്ഥലംമാറ്റം വൈകുന്നു ; സാമ്പത്തിക ബാധ്യത അതിരൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

കമ്പല്ലൂർ: കഴിഞ്ഞ അധ്യയനവർഷം ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ നിയമിച്ചപ്പോൾ നടത്തേണ്ട അധ്യാപക സ്ഥലംമാറ്റം അനിശ്ചിതമായി നീളുന്നു. സ്ഥലംമാറ്റം വൈകുന്നത് സർക്കാരിന് സാമ്പത്തിക ബാധ്യതയേറ്റുന്നു. 2023-2024 വർഷത്തെ പ്രിൻസിപ്പൽ നിയമനം നടത്തിയത് 2024 ഫെബ്രുവരിയിലായിരുന്നു. പ്രിൻസിപ്പൽ ക്ലാസെടുക്കേണ്ടതിനാൽ (ടീച്ചിങ് ഹെഡ്) ഇവരെ നിയമിക്കുന്ന സ്കൂളുകളിലെ അതേ വിഷയം പഠിപ്പിക്കുന്ന അധ്യാപകനെ സ്ഥലംമാറ്റണമെന്നാണ് നിയമം. പ്രിൻസിപ്പൽ നിയമനം നടത്തിയിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധ്യാപകരുടെ സ്ഥലംമാറ്റം അനിശ്ചിതമായി നീളുന്നു.

നിലവിൽ 128 സ്കൂളുകളിൽ ഒരേ തസ്തികയിൽ രണ്ടുപേർ വീതമാണ് ജോലിചെയ്യുന്നത്. അതേസമയം ഇവരെ മാറ്റിനിയമിക്കേണ്ട സ്കൂളുകളിൽ ഗസ്റ്റ്‌ അധ്യാപകരെ ഉപയോഗിക്കേണ്ടിയും വരുന്നു. സ്ഥലംമാറ്റം വൈകുന്നതിനാൽ ലക്ഷക്കണക്കിന് രൂപയാണ് ഓരോ മാസവും സർക്കാരിന് അധികമായി ചെലവാകുന്നത്. സ്ഥലംമാറ്റം നടത്തേണ്ടത് ഹയർ സെക്കൻഡറി അധികൃതരാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...