വിദ്യാഭ്യാസ രംഗത്തെ ന്യൂനതകള്‍ പരിഹരിക്കുന്നതിന് അക്കാഡമിക് കൗണ്‍സില്‍ രൂപീകരിക്കണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  വിദ്യാര്‍ഥികളുടെ പഠനരീതികള്‍ മനസിലാക്കുന്നതിനും വിജയ ശതമാനം ഉള്‍പ്പെടെ ന്യൂനതകള്‍ക്ക് പരിഹാരം കണ്ടെത്തി മുന്നോട്ടു പോകുന്നതിനും ജില്ലാ തലത്തില്‍ അക്കാഡമിക് കൗണ്‍സില്‍ രൂപീകരിക്കുന്നതിലൂടെ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ പ്ലസ്ടു /വിഎച്ച്എസ്ഇ തലത്തിലുള്ള വിജയശതമാനം വര്‍ധിപ്പിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കുന്നതിനു ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

പ്രാഥമിക ഘട്ടത്തില്‍ തന്നെ കൃത്യമായ പഠനരീതികള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിന് അധ്യാപകര്‍ അതീവ ശ്രദ്ധപുലര്‍ത്തണം. പഠനത്തിനോടുള്ള ആസക്തി കുട്ടികളില്‍ ഉണ്ടാക്കാനും ശതമാനത്തിനേക്കാള്‍ നിലവാരം ഉള്ളവരാക്കി മാറ്റാനും നാം ശ്രമിക്കണം. സ്‌കൂളുകളില്‍ കുട്ടികളുടെ പഠന നിലവാരം പരിശോധിക്കാനും പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക് മനസിലാകുന്നുണ്ടോ എന്നുള്ളതും അധ്യാപകര്‍ കൃത്യമായി പരിശോധിക്കണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാമൂഹികമായി മുന്നേറ്റം ഇല്ലാത്ത കുട്ടികള്‍ക്ക് സമഗ്രമായ പിന്തുണ ആവശ്യമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

അക്കാഡമിക് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ആയി ജില്ലാ കളക്ടറും ജില്ലാ കോ-ഓര്‍ഡിനേറ്റേഴ്സ് ആയി വിദ്യാഭ്യാസ ഉപഡയറക്ടര്‍, എച്ച്എസ്എസ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, വിഎച്ച്എസ്ഇ അഡീഷണല്‍ ഡയറക്ടര്‍, സമഗ്രശിക്ഷാകേരളം ജില്ലാ ഓഫീസറെയും വിദ്യാഭ്യാസരംഗത്തെ പ്രഗല്‍ഭരെ ഉപദേശകരായും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ സംഘങ്ങളെ കണ്‍സള്‍ട്ടന്റായും നിയോഗിക്കാന്‍ യോഗം തീരുമാനിച്ചു. ആവശ്യമായ പഠന പിന്തുണ, സമപ്രായക്കാരുടെ പഠന അവസരങ്ങള്‍, ആശയവിനിമയവും ഭാഷാ ശേഷി എന്നിവ വര്‍ധിപ്പിക്കാന്‍ അക്കാഡമിക് കൗണ്‍സിലിന്റെ വിദഗ്ധ അഭിപ്രായം തേടി രൂപരേഖ തയാറാക്കും.

ജില്ലയിലെ 12 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രധാന അധ്യാപകരെയും മുതിര്‍ന്ന അധ്യാപക പ്രതിനിധികളെയും ഉള്‍പ്പെടുതി ജൂണ്‍ 17ന് രാവിലെ 11ന് യോഗം ചേരാനും തീരുമാനിച്ചു. വിഎച്ച്എസ്ഇ അഡീഷണല്‍ ഡയറക്ടര്‍ ഷാജു തോമസ്, എച്ച്എസ്എസ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ. അശോക് കുമാര്‍, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ആര്‍. ഷീലാകുമാരിയമ്മ, ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയ പ്രിനിസിപ്പല്‍ പി. എല്‍. ബിന്ദു ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

0
തിരുവനന്തപുരം : മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി...

അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിന് നോട്ടീസ് അയച്ച് മാലാ പാർവതി

0
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചാരണം...

ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാനെന്ന് പിണറായി വിജയൻ

0
മലപ്പുറം: ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ല,...

‘ഞാനാണ് ജഡ്ജി’ ; കോടതിയില്‍ അതിക്രമിച്ച് കയറി യുവതി

0
ലഖ്‌നൗ : വാരാണസി ജില്ലാ കോടതിയില്‍ അതിക്രമിച്ചു കയറി യുവതി. തുടര്‍ന്ന്...