എഡിജിപി എം.ആർ അജിത് കുമാറിന്റെ ശബരിമല വിവാദ ട്രാക്ടർ യാത്രയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എഡിജിപി എം.ആർ അജിത് കുമാറിന്റെ ശബരിമല വിവാദ ട്രാക്ടർ യാത്രയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. നടപടി ദൗർഭാഗ്യകരമാണെന്ന് വിലയിരുത്തിയ കോടതി ജില്ലാ പോലീസ് മേധാവിയിൽ നിന്നും ദേവസ്വം ബോർഡിൽ നിന്നും വിശദീകരണം തേടി. സന്നിധാനത്തേക്ക് ചരക്ക് കൊണ്ടുപോകുന്ന ട്രാക്ടറുകളിൽ യാത്ര ചെയ്യാൻ പാടില്ലെന്ന് 2021ൽ തന്നെ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. ഇതിന് വിരുദ്ധമായാണ് എഡിജിപിയുടെ ട്രാക്ടർ യാത്ര. ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ ഫോട്ടോ സഹിതമുള്ള റിപ്പോർട്ട് പരിശോധിച്ച കോടതി മനപ്പൂർവമാണ് എം.ആർ അജിത് കുമാറിന്റെ നടപടിയെന്ന് വിമർശിച്ചു.

നടപടി ദൗർഭാഗ്യകരമെന്നും കോടതി വ്യക്തമാക്കി. പത്തനംതിട്ട പോലീസ് മേധാവിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വാമി അയ്യപ്പൻ റോഡ് വഴി ആരും നിയമവിരുദ്ധ യാത്ര ചെയ്യരുതെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു. വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവി എഡിജിപിയോട് വിശദീകരണം തേടിയതായി സർക്കാർ അറിയിച്ചു. ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...