ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഇനി വീട്ടിലിരുന്നും ഓണ്‍ലൈനായി പുതുക്കാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍കാര്‍ഡ്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ആധാര്‍ സേവാകേന്ദ്രത്തില്‍പോയി കാര്‍ഡില്‍മാറ്റം വരുത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് പലരും. ഈ സാഹചര്യം കണക്കിലെടുത്ത് വീട്ടിലിരുന്നും രേഖകള്‍ ഓണ്‍ലൈനായി പുതുക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)അധികൃതര്‍. പേര്, ജനന തിയതി, ലിംഗം, വിലാസം, ഭാഷ എന്നിവ പുതുക്കാന്‍ ഇനി ആധാര്‍ സേവാകേന്ദ്രങ്ങളില്‍ പോകേണ്ടതില്ല. ബയോമെട്രിക് ഉള്‍പ്പടെയുള്ളവയ്ക്ക് സേവനകേന്ദ്രങ്ങളുടെ സഹായം തേടേണ്ടിവരും.

ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പുതുക്കാന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാണ്. മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കിയാല്‍മാത്രമെ പുതുക്കല്‍ സാധ്യമാകൂ. ആധാറില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറും ഇ-മെയിലും പരിശോധിക്കുന്നതിന് യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്. സൈറ്റില്‍ ആധാര്‍ നമ്പര്‍, ഇ-മെയില്‍ വിലാസമോ മൊബൈല്‍ നമ്പറോ നല്‍കി സെക്യൂരിറ്റി കോഡ് ടൈപ്പ് ചെയ്യുക. ഉടനെ ഇ-മെയിലില്‍ ഒടിപി ലഭിക്കും. നിശ്ചിത സ്ഥലത്ത് ഒടിപി നല്‍കിക്കഴിഞ്ഞാല്‍ പരിശോധനയ്ക്കുശേഷം ഇ-മെയില്‍ സ്ഥിരികരിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും. അതുപോലെ മൊബൈല്‍ നമ്പര്‍ പരിശോധിക്കാന്‍, ഇ-മെയിലിനുപകരം മൊബൈല്‍ നമ്പര്‍ നല്‍കാം. ഒടിപി നല്‍കി ഇക്കാര്യവും സ്ഥിരീകരിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...