അടിമാലി മണ്ണിടിച്ചിൽ ദുരിതബാധിതർ നടത്തിവന്ന പട്ടിണി സമരം പിൻവലിച്ചു ; നഷ്ടപരിഹാര തുക നൽകാമെന്ന് എംഎൽഎ ഉറപ്പ് നൽകി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ലക്ഷം വീട് നഗറിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതര്‍ നടത്തി വന്ന പട്ടിണി സമരം അവസാനിപ്പിച്ചു. ദേവികുളം എംഎല്‍എ എഫ് രാജയുടെ ഇടപെടലിനെ തുടര്‍ന്നാണ് പട്ടിണി സമരം അവസാനിപ്പിച്ചത്. നഷ്ടപരിഹാരമായ പത്തം ലക്ഷം രൂപയില്‍ പകുതി പണം ഉടന്‍ നല്‍കാമെന്ന് എംഎല്‍എ ഉറപ്പ് നല്‍കി. പട്ടിണി സമരം അവസാനിപ്പിച്ചാലും അനിശ്ചിത കാല സമരം തുടരുമെന്നാണ് ദുരന്തബാധിതര്‍ പറയുന്നത്. മുഴുവന്‍ തുകയും ലഭിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലന്നാണ് ദുരന്തബാധിതരുടെ നിലപാട്. കഴിഞ്ഞവര്‍ഷം ഉണ്ടായ ദുരന്തത്തില്‍ പുനരധിവാസം വൈകുന്നതിനെതിരെയാണ് ദുരന്തബാധിതര്‍ സമരം ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25നുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിന് പിന്നാലെ ജില്ലാ കളക്ടര്‍ ഇടപെട്ട് മാറ്റിപാര്‍പ്പിച്ച അടിമാലി ലക്ഷംവീട് നഗറിലെ 17 കുടുംബങ്ങളാണ് സമരം നടത്തിയിരുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും മൂന്നുമാസത്തെ വാടകയും ഇതുവരെ ലഭ്യമായിട്ടില്ലെന്ന വാദം ഉന്നയിച്ചാണ് സമരം ആരംഭിച്ചത്. ഒമ്പത് കുടുംബങ്ങള്‍ക്കു് 10 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ലഭ്യമായിട്ടില്ല. 17 കുടുംബങ്ങള്‍ക്കു കൂടി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...