കോഴഞ്ചേരി : ആദിപമ്പ – വരട്ടാർ പുനർജ്ജീവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച തടയണകൾ മഴക്കാലമായതോടെ വിനയായി. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ ആദിപമ്പയിലെയും വരട്ടാറിലെയും സുഗമമായ ഒഴുക്കിന് തടയണകൾ തടസമാകുകയാണ്. നദീ പുനർജീവനത്തിന്റെ ഭാഗമായി മണ്ണും മണലും നീക്കം ചെയ്യാനായി ലോറികൾ എത്തിക്കാനും മണ്ണ് ഖനനത്തിനുമായാണ് തടയണകൾ നിർമ്മിച്ചത്. ആദിപമ്പയ്ക്ക് കുറുകെ മണ്ണിട്ട് നികത്തി ലോറി പോകുന്നതിനുള്ള പാതയായി തടയണ കെട്ടുകയായിരുന്നു. ചേലൂർക്കടവ് പാലത്തിന് 200 മീറ്റർ കിഴക്ക് ഭാഗത്ത് ലോറി പോകുന്നതിനും പുതുക്കുളങ്ങര ക്ഷേത്രത്തിന് കിഴക്ക് വരട്ടാറിലെ മണൽ അരിച്ചുമാറ്റുന്നതിനായും തടയണ കെട്ടിയിരുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























