ആദിപുരുഷിനെ തേജോവധം ചെയ്യുന്നു ; പകര്‍ത്തിയാല്‍ നടപടി ആവശ്യപ്പെട്ട് കേരള ഫാന്‍സ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; പ്രഭാസ് ചിത്രം ആദിപുരുഷ് റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിനെതിരെ വലിയ രീതിയിലെ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ചിത്രത്തിലെ ചില രംഗങ്ങൾ പകർത്തി, പരിഹസിച്ച് നിരവധി പേർ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ തേജോവധം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള പ്രഭാസ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയെത്തിയത്.

സംഘടന പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണരൂപം…
‘ആദിപുരുഷ് സിനിമ സോഷ്യൽ നെറ്റ് വർക്കിലൂടെയും സൈബർ മീഡിയകളാലും അതിഭീകരമായ സൈബർ ആക്രമണം നേരിടുകയാണ്. ചിത്രത്തിൻറെ ഏതാനും സെക്കൻറുകൾ വരുന്ന ബാഗം പോലും തിയറ്ററുകളിൽ നിന്ന് പകർത്തി അവ സൈബർ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തി തേജോവധം ചെയ്യുകയാണ്. സിനിമയെ തകർക്കുക എന്ന ഗൂഢ ലക്ഷ്യം ഇത്തരക്കാരുടെ പ്രവൃത്തിയിൽ ഉണ്ട്. ഇത്തരം പ്രവൃത്തനങ്ങളെ ശക്തമായി സംഘടന അപലപിക്കുകയാണ്. ഒരുപാട് പേരുടെ അധ്വാനം ആണ് സിനിമ. നല്ലതാണോ മോശമാണോ എന്നത് പ്രേക്ഷകർക്ക് തീരുമാനിക്കാം. എന്നാൽ ബോധപൂർവം ഒരു സിനിമയെ നശിപ്പിക്കുന്നത് അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല. തിയറ്ററുകളിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്നത് കോപ്പിറൈറ്റ് ആക്ട് പ്രകാരം കുറ്റകരമാണ്. അത്തരം പ്രവർത്തനങ്ങൾ നടത്തിയവർക്ക് എതിരെ സംഘടന നിയമ നടപടികൾ സ്വീകരിക്കും.’

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...

സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി : സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി...