മേളയിലെ താരങ്ങളായി ആദിത്യയും അനന്തുവും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആദിത്യയും അനന്തുവും മേളയിലെ താരങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ സമഗ്ര ശിക്ഷാ കേരളത്തിന്റെ സ്റ്റാളിലാണ് ടേബിള്‍ ലാംപും കുടയും നിര്‍മിച്ച് ആദിത്യയും അനന്തുവും സന്ദര്‍ശകരുടെ ഹൃദയം കീഴടക്കുന്നത്. സ്‌കൂളിലെ വര്‍ക്ക് എക്സപ്പീരിന്‍സിന്റെ ഭാഗമായാണ് ഇരുവരും ഈ വിദ്യ പഠിച്ചെടുത്തത്.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആദിത്യയാണ് കുട നിര്‍മിക്കുന്നത്. വിപണി കയ്യടക്കിയിരിക്കുന്ന ത്രീ ഫോള്‍ഡ് കുടകള്‍ വേഗത്തിലും അനായാസമായും നിര്‍മിക്കുന്നത് കാണാന്‍ സ്റ്റാളില്‍ നല്ല തിരക്കാണ്. എക്സിബിഷന്‍ സ്റ്റാളില്‍ നിര്‍മിച്ച കുടകള്‍ അപ്പോള്‍ തന്നെ വില്‍ക്കുകയും ചെയ്യുന്നുണ്ട്. കുടകള്‍ക്ക് സ്‌കൂളില്‍ തന്നെ ആവശ്യക്കാര്‍ ഏറെ ആണ്.

ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു ടേബിള്‍ ലാംപ് നിര്‍മിച്ചാണ് ശ്രദ്ധ നേടുന്നത്. പിവിസി പൈപ്പും ചിരട്ടയും എക്സ്റ്റന്‍ഷന്‍ കോഡും ഉപയോഗിച്ചാണ് അനന്തു കൃഷ്ണന്‍ ടേബിള്‍ ലാംപ് നിര്‍മിക്കുന്നത്. ആദിത്യ കുന്നന്താനം പാലകതകിടി സെന്റ് മേരിസ് ജി എച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ഥിനിയും അനന്തു കൃഷ്ണന്‍ തുരുത്തിക്കാട് ജിയുപിഎസ് വിദ്യാര്‍ഥിയും ആണ്. ഇരുവര്‍ക്കും പ്രോത്സാഹനം നല്‍കി അധ്യാപകരുമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...