മനുഷ്യക്കടത്ത് ആരോപണം ; ആദിവാസി യുവതിക്ക് സുപ്രീംകോടതി ജാമ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മനുഷ്യക്കടത്ത് കുറ്റാരോപിതയായ ആദിവാസി യുവതിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തടവിലായി രണ്ട് വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി യുവതിയെ അനിശ്ചിതമായി തടവിൽ പാർപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞു. മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മേഘാലയ സ്വദേശി ദ്രഭമോൻ ഫാവ എന്ന 21കാരിക്കാണ് ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്.

ഹർജിക്കാരി 18 മാസമായി ജയിൽവാസം അനുഭവിക്കുകയും കസ്റ്റഡിയിൽ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു എന്ന വസ്തുതയും കണക്കിലെടുത്താണ് ജാമ്യം നൽകുന്നതെന്ന് കോടതി പറഞ്ഞു. 2020 ഫെബ്രുവരി മുതൽ ദ്രഭമോൻ ഫാവ ജയിലിൽ കഴിയുകയായിരുന്നു. അറസ്റ്റിലാകുന്ന സമയത്ത് യുവതി ഗർഭിണിയായിരുന്നു. പിന്നീട് ജയിലിൽ ഒരു കുഞ്ഞിന് ജന്മം നൽകി. ഫാവയുടെ കുഞ്ഞും ജയിലിൽ കഴിയുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...