തൃശൂര്‍ : ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനായിരുന്ന വി.എസ്. അച്യുതാനന്ദനും അംഗങ്ങളും സെക്രട്ടറിമാരും ടെലിഫോണില്‍ സംസാരിച്ചതിന് ചെലവ് 2,38,182 രൂപ.
2016 മുതല്‍ വി.എസ്. ചുമതലയൊഴിയഞ്ഞ 2021 ഏപ്രില്‍ വരെയുള്ള ടെലിഫോണ്‍ ബില്ലാണിത്. വി.എസിന്റെ മാത്രം ടെലിഫോണ്‍ ബില്‍ 1,51,526 രൂപയാണ്. അംഗങ്ങളായ സി.പി. നായര്‍ 15,392 രൂപയും നീല ഗംഗാധരന്‍ 38,251 രൂപയും മെമ്പര്‍ സെക്രട്ടറി ഷീല തോമസിന് 33,013 രൂപയുമാണ് ടെലിഫോണ്‍ ബില്‍.
അഞ്ച് വര്‍ഷത്തിനിടയില്‍ വി.എസ് 39,34,694 രൂപയും സി.പി. നായര്‍ 41,46,371 രൂപയും നീല ഗംഗാധരന്‍ 8,02,500 രൂപയും മെമ്പര്‍ സെക്രട്ടറി ഷീല തോമസ് 67,700,93 രൂപയും പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ള കമ്മീഷന്‍ ജീവനക്കാര്‍ 6,96,58,485 രൂപയുമാണ് ശമ്പള ഇനത്തില്‍ കൈപ്പറ്റിയത്. വീട്ടുവാടക, വൈദ്യുതി ബില്ല് എന്നീ ഇനത്തില്‍ ആരും പണം കൈപ്പറ്റിയിട്ടില്ല. വിവരാവകാശ പ്രവര്‍ത്തകന്‍ തിരുവത്ര ഹാഷിമിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍.