ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിലെ അവധിക്കാല ചിത്രകലാപഠനം നിറച്ചാര്‍ത്ത് കോഴ്സിന്റെ 2024 ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. തിരുവനന്തപുരത്തും ആറന്മുളയിലുമായാണ് നിറച്ചാര്‍ത്ത് കോഴ്സിന്റെ പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 30. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികളെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു ബാച്ചുകളായാണ് കോഴ്സുകള്‍ നടത്തുന്നത്.
ജൂനിയര്‍ വിഭാഗത്തിന് 2500 രൂപയും സീനിയര്‍ വിഭാഗത്തിന് 4000 രൂപയുമാണ് കോഴ്സ് ഫീസ്. കേരളത്തിലെ പ്രശസ്തരായ ചുമര്‍ചിത്രകലാകാരന്മാരുടെ നേതൃത്വത്തിലാണ് കോഴ്സുകള്‍ നടത്തുന്നത്. ഏപ്രില്‍ മൂന്നിന് ക്ലാസുകള്‍ ആരംഭിക്കും. ഏപ്രില്‍, മെയ് മാസത്തിലെ 25 പ്രവൃത്തി ദിനങ്ങളിലായി ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒന്ന് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0468 2319740, 9188089740, 9446134419.