Thursday, July 3, 2025 10:26 am

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ പ്രവേശനം ; എസ്എസ്എൽസി യോ​ഗ്യത – പിഎസ് സി അംഗീകാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആന്റ് ഗാർമെന്റ് ടെക്‌നോളജി (എഫ്.ഡി.ജി.ടി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉന്നത പഠനത്തിനുളള അർഹതയോടെ എസ്.എസ്.എൽ.സി. തത്തുല്യയോഗ്യത/ പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം.

ഉയർന്ന പ്രായപരിധിയില്ല. വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത  ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും.

സ്വയംതൊഴിൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും വിവിധ ഗാർമെന്റ് കമ്പനികളിൽ ജോലി ലഭിക്കുന്നതിന് അനുയോജ്യമായതും  പി എസ് സി അംഗീകാരവുമുളള കോഴ്‌സാണിത്.

മാർക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്‌കിൽസ് ട്രെയിനിങ്, ആറ് ആഴ്ച നീണ്ടു നിൽക്കുന്ന പ്രായോഗിക പരിശീലനമായ ഇൻഡസ്ട്രി ഇന്റേൺഷിപ്പ്,  വ്യക്തിത്വ മികവും വിദേശരാജ്യങ്ങളിൽ ജോലിലഭിക്കാനുളള സാധ്യത പരിഗണിച്ച് ഇംഗ്ലീഷ് ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും.

അപേക്ഷാഫോമും പ്രോസ്പക്ടസും www.sitttrkerala.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, സ്വയംസാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം സെപ്റ്റംബർ 15 ന് വൈകിട്ട് നാലിനുള്ളിൽ അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലോ നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9074141036, 9895543647 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

0
ത്രിപുര : പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു....

സി.പി.ഐ. പന്തളം മണ്ഡലം സമ്മേളനം നാളെ പന്തളത്ത് ആരംഭിക്കും

0
പന്തളം : സി.പി.ഐ. പന്തളം മണ്ഡലം സമ്മേളനം നാളെ പന്തളത്ത്...

ആറന്മുള വള്ളസദ്യ ഈ മാസം 13 മുതൽ ഒക്ടോബർ 2 വരെ

0
പത്തനംതിട്ട : ആറന്മുള വള്ളസദ്യ ഈ മാസം 13...

കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

0
കൊല്ലം : കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ....