Thursday, July 3, 2025 7:19 pm

സംസ്ഥാനത്തെ 104 സർക്കാർ ഐടിഐകളിൽ പ്രവേശനം തുടരുന്നു ; ഉയർന്ന പ്രായപരിധി ഇല്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ 104 സർക്കാർ ഐടിഐ കളിലേക്കുള്ള പ്രവേശനം പുരോഗമിക്കുന്നു. ഓൺലൈനായി 100 രൂപ ഫീസ് അടച്ച് ഒറ്റഅപേക്ഷയിൽ സംസ്ഥാനത്തെ ഏത് ഐടിഐയിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. https://itiadmissions.kerala.gov.in എന്ന ‘ജാലകം’ പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള മാർഗ്ഗനിർദേശങ്ങളും https://det.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റിലും https://itiadmissions.kerala.gov.in എന്ന അഡ്മിഷൻ പോർട്ടലിലും ലഭ്യമാകും.

അപേക്ഷാ സമർപ്പണം പൂർത്തിയായാലും അപേക്ഷകന് ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരമുണ്ട്. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ യഥാസമയം മൊബൈൽ നമ്പറിൽ എസ്എംഎസ് മുഖേന ലഭ്യമാകും.

സംസ്ഥാനത്തെ 104 സർക്കാർ ഐടിഐ കളിലായി എസ്എസ്എൽസി പരീക്ഷ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും തെരഞ്ഞെടുക്കാവുന്ന 76 ഏക വത്സര/ ദ്വിവത്സര, മെട്രിക് /നോൺ മെട്രിക്, എൻജിനിയറിംഗ്/നോൺ എൻജിനീയറിംഗ് വിഭാഗങ്ങളിലെ കേന്ദ്ര സർക്കാർ അംഗീകാരമുള്ള എൻ സി വി ടി ട്രേഡുകൾ, സംസ്ഥാന സർക്കാർ അംഗീകാരമുള്ള എസ് സി വി ടി ട്രേഡുകൾ, മികവിന്റെ കേന്ദ്ര പരിധിയിൽ ഉൾപ്പെടുന്ന മൾട്ടി സ്കിൽ ക്ലസ്റ്റർ കോഴ്‌സുകൾ എന്നിവയാണ് നിലവിലുള്ളത്.

അപേക്ഷകർ ആഗസ്റ്റ് ഒന്ന്‌ 2021 ൽ 14 വയസ്സ് പൂർത്തീകരിച്ചവർ ആയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല. നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾക്ക് പുറമെ 2020 മുതൽ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഓരോ ട്രേഡിലേയും ആകെ സീറ്റിന്റെ 10 ശതമാനം സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ പട്ടികജാതി-വർഗ വിഭാഗങ്ങൾ, തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ എന്നിവർക്കായി പ്രത്യേക ബാച്ചുകൾ /സീറ്റുകൾ തെരഞ്ഞെടുത്ത ഐടിഐകളിൽ നിലവിലുണ്ട്. ഓരോ ഐടിഐയിലേയും ആകെ സീറ്റിന്റെ 50 ശതമാനം പരിശീലനാർഥികൾക്ക് രക്ഷകർത്താവിന്റെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം സ്റ്റൈപ്പൻഡ് നൽകും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജ് അപകടം ; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

0
കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍...

മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള വെടിക്കുന്ന് പ്രദേശം സംരക്ഷിക്കുന്നതിനായി 9.8 കോടി...

0
കൊല്ലം : ജില്ലയിലെ മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള...

ആരോഗ്യ – വൈദ്യുതി മേഖലകളിൽ പിണറായി സർക്കാർ സമ്പൂർണ്ണ പരാജയം : രമേശ് ചെന്നിത്തല

0
പത്തനംതിട്ട : സംസ്ഥാനത്തെ ആരോഗ്യ - വൈദ്യുതി മേഖലകൾ ഇടതുപക്ഷ സർക്കാരിന്റെ...

ഇടതുപക്ഷ സർക്കാരിൻ്റെ ആരോഗ്യരംഗത്തെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ബിന്ദു ; വെൽഫെയർ പാർട്ടി

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിൽ ബിന്ദു എന്ന സ്ത്രീ കെട്ടിടം തകർന്നുവീണ്...