പത്തനംതിട്ട : കലാ മാമങ്കത്തിന്റെ ദൈനദിന കാര്യങ്ങൾ അച്ചടി ദൃശ്യ മാധ്യമങ്ങളിൽ കൂടി ജനങ്ങളിൽ എത്തിക്കുവാൻ സഘാടക സമിതി ഒരുക്കിയ മീഡിയ സെന്ററിൽ പ്രവേശനം പോലീസുകാർക്ക് മാത്രം. കലോത്സവം തുടങ്ങിയ ദിവസം മുതൽ ജില്ലാ സ്റ്റേഡിയത്തിന്റെ കെട്ടിടത്തിലാണ് മീഡിയ സെന്റർ ഒരുക്കിയിരുന്നത്. എന്നാൽ അന്ന് മുതൽ മാധ്യമ പ്രവർത്തകർക്ക് മീഡിയ സെന്ററിൽ നിന്ന് വാർത്തകൾ അയക്കുവാനുള്ള സൗകര്യങ്ങൾ സംഘടക സമിതി ഒരുക്കിയിരുന്നില്ല. ഇത് മൂലമാകാം പോലീസ് സംഘം മീഡിയ സെന്ററിൽ ഇരിപ്പിടം ഉറപ്പിച്ചത്.
മീഡിയ സെന്റർ കയ്യടക്കി പോലീസ്
RECENT NEWS
Advertisment



























