അടൂരിൽ ഓട നിര്‍മാണം ഇഴയുന്നു ; സെന്‍ട്രല്‍ ജംങ്‌ഷനിലെ വെള്ളക്കെട്ടിന്‌ പരിഹാരമില്ല

For full experience, Download our mobile application:
Get it on Google Play

അടൂര്‍: അടൂര്‍ സെന്‍ട്രല്‍ ജംങ്‌ഷനിലെ വെള്ളക്കെട്ട്‌ ഒഴിവാക്കുന്നതിനായുള്ള ഓടയുടെ നിര്‍മാണം ഇഴയുന്നതായി പരാതി. സെന്‍ട്രല്‍ ജംങ്‌ഷനില്‍ പെട്രോള്‍ പമ്പിലേക്ക്‌ പ്രവേശിക്കുന്നതിന്‌ ഇടത്ത്‌ ഭാഗത്ത്‌ ഓട നിര്‍മാണത്തിനായി വലിയകുഴി എടുത്തിട്ടിട്ട്‌ നാളേറെയായി. ഇതുമൂലം കാല്‍നട യാത്രക്കാര്‍ റോഡിലൂടെ പോകുമ്പോള്‍ എതിരെ വാഹനങ്ങള്‍ വരുന്നതോടെ മാറി നിൽക്കാന്‍ സൗകര്യമില്ലാത്തത്‌ അപകട സാദ്ധ്യത കൂട്ടുന്നു.

റോഡില്‍ നിന്ന്‌ മാറാന്‍ ശ്രമിച്ചാല്‍ വെള്ളം കിടക്കുന്ന ഓടയിലേയ്ക്കാകും വഴിയാത്രക്കാര്‍ വീഴുക. സമയബന്ധിതമായി പണികള്‍ നീങ്ങാത്തതാണ്‌ പ്രധാന പ്രശ്‌നം. ഈ മേഖലയില്‍ പണിയെടുക്കുന്നവരിലധികവും അതിഥി തൊഴിലാളികളാണ്‌. കോവിഡ്‌ മൂലമുള്ള ലോക്ക്‌ഡൗണ്‍ കാരണം ഇവര്‍ നാട്ടിലേക്ക്‌ മടങ്ങിയതാണ്‌ നിര്‍മാണം ഇഴയാന്‍ ഇടയാക്കിയത്.‌ തിങ്കളാഴ്‌ച്ച ഓടയിലെ വെള്ളം പെയ്‌ത്‌ കളഞ്ഞ ശേഷം കോണ്‍ക്രീറ്റ്‌ ചെയ്യാനുള്ള ക്രമീകരണങ്ങള്‍ തുടങ്ങുമെന്ന്‌ അധികൃതര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...