പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ ഏകീകൃത ബ്രാന്‍ഡിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പത്തനംതിട്ട ജില്ലയിലെ കോ ഓപ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് ഒക്‌ടോബര്‍ 1 ന് ഉദ്ഘാടനം ചെയ്യും. അടൂര്‍ വൈഎംസിഎയ്ക്ക് സമീപം ജയാ മാര്‍ബിള്‍സ് ബില്‍ഡിംഗില്‍ വൈകിട്ട് നാലിന് കോ ഓപ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.
കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദ്യ വില്‍പ്പന നടത്തും. വെബ് സൈറ്റ് ഉദ്ഘാടനം മുഖ്യാതിഥിയായ സഹകരണ സംഘം രജിസ്ട്രാര്‍ പി.ബിനൂഹ് നിര്‍വഹിക്കും. മത്സ്യഫെഡ് ഫിഷ്സ്റ്റാള്‍ ഉദ്ഘാടനം മത്സ്യഫെഡ് ചെയര്‍മാന്‍ ടി.മനോഹരന്‍ നിര്‍വഹിക്കും. അടൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഡി.സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശാ, പറക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ജോസ് കളിയ്ക്കല്‍, ബാങ്ക് സെക്രട്ടറി ജി.എസ് രാജശ്രീ, പത്തനംതിട്ട ജോയിന്റ് രജിസ്ട്രാര്‍ എം.ജി പ്രമീള, പത്തനംതിട്ട ജോയിന്റ് ഡയറക്ടര്‍ എം.ജി രാംദാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.