അടൂര്‍ മണ്ഡലം നവകേരള സദസ്സ് ഡിസംബര്‍ 17 നു നാലു മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നടത്തുന്ന നവകേരള സദസ്സ് അടൂര്‍ റസ്റ്റ് ഹൗസിന് സമീപമുള്ള വൈദ്യന്‍സ് ഗ്രൗണ്ടില്‍ ഡിസംബര്‍ 17ന് നാലു മണിയ്ക്ക് അരങ്ങേറും. വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി നവകേരള സദസില്‍ ആദരിക്കും. നാടോടി നൃത്തം, സംഘനൃത്തം, നാടന്‍ പാട്ട് തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും.
ജനകീയ മന്ത്രിസഭ ജനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന നവകേരള സദസ്സില്‍ നിവേദനങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം വിവിധ വിഷയങ്ങളെ സംബന്ധിച്ച് അഭിപ്രായം രൂപീകരണം നടത്തുകയും ചെയ്യും. അടൂരിലെ നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി അടൂര്‍, പന്തളം നഗരസഭകളിലെ 61 വാര്‍ഡുകളിലായി 211 വീട്ടുമുറ്റ സദസ്സുകള്‍ യോഗം ചേര്‍ന്നു.

മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലെ 128 വാര്‍ഡുകളിലായി 768 വീട്ടുമുറ്റ സദസ്സുകള്‍ യോഗം ചേര്‍ന്നു. മണ്ഡലത്തില്‍ ആകെ 979 വീട്ടുമുറ്റ സദസ്സ് നിലവില്‍ യോഗം ചേര്‍ന്നു. പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കുന്നതിനായി 25 കൗണ്ടര്‍ സജ്ജമാക്കും. പരാതികള്‍ സമര്‍പ്പിക്കുന്നതിനു വേണ്ടി സഹായം നല്‍കുന്നതിന് സന്നദ്ധസേവകരും ഉണ്ടാകും. വാഹനപാര്‍ക്കിങ്ങിനായി ഗ്രീന്‍ വാലി കണ്ണങ്കോട് ചര്‍ച്ച് ഗ്രൗണ്ട്, കോട്ടമുകള്‍ പരുത്തിപ്പാറ റോഡിന്റെ കിഴക്ക് ഭാഗം, അടൂര്‍ ബൈപ്പാസ് റോഡിന്റെ പടിഞ്ഞാറ് ഭാഗം, പോലീസ് സ്റ്റേഷന്‍ മാര്‍ക്കറ്റ് റോഡ് പൂര്‍ണമായും മുനിസിപ്പല്‍ ഗ്രൗണ്ട് എന്നിങ്ങനെ സൗകര്യം ഉണ്ടാകും. ഔദ്യോഗിക വാഹനങ്ങള്‍ റസ്റ്റ് ഹൗസില്‍ പാര്‍ക്ക് ചെയ്യാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...