അടൂർ: അടൂർ മണ്ഡലം സമ്പൂർണ്ണ മാലിന്യമുക്തമാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. മാലിന്യമുക്ത കേരളത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്ന ഘട്ടത്തിൽ വിവിധ പഞ്ചായത്തിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള കൺവെൻഷൻ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേരുകയുണ്ടായി. പരിസ്ഥിതി ദിനമായ ജൂൺ 5ന് മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി ഹരിത സഭ ചേർന്ന് ഓരോ പഞ്ചായത്തിലും നടത്തേണ്ട കാര്യങ്ങൾ യോഗത്തിൽ തീരുമാനമെടുത്തു.
ജൂൺ 9ന് ജനകീയ ഓഡിറ്റ് നടത്തുന്നതിനും ജൂൺ 30ന് അതിലെ ന്യൂനതകൾക്ക് പരിഹാരം കണ്ടെത്തുന്നതിനും തീരുമാനമെടുത്തു. നവംബർ 30നകം രണ്ടാംഘട്ട ഹ്രസ്വകാല പ്രവർത്തനങ്ങളുടെ പൂർത്തീകരണവും നടക്കും. മാർച്ച് 31ന് മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിന്റെ ഭാഗമായി അടൂർ മാലിന്യമുക്ത മണ്ഡലമായി പ്രഖ്യാപിക്കുന്നതാണ്. ഹരിതകർമ്മ സേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും 100% കവറേജ് ഉറപ്പാക്കുന്നതിനും യോഗം തീരുമാനം എടുത്തു. നിരോധിത പ്ളാസ്റ്റിക് ഉൽപന്നങ്ങളുടെ സംഭരണം,വിപണനം ഇവ തടയുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. ജനങ്ങൾക്ക് ഇതിന് അവബോധം ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിൽ ചെയ്യുന്നതിനും യോഗം തീരുമാനമെടുത്തു. ഇതിനായി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ, സന്നദ്ധ സംഘടനകൾ എന്നിവരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.
കെഐപി കനാലിന്റെ വശങ്ങൾ മാലിന്യമുക്തമാക്കാനും നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു ഇതിനായി മുഴുവൻ ബഹുജനങ്ങളും ഈ ഉദ്യമത്തിൽ സർക്കാരിന് ഒപ്പം ചേരണമെന്നും ഡെപ്യൂട്ടി സ്പീക്കർ അഭ്യർത്ഥിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള അധ്യക്ഷനായിരുന്നു.
പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ്, തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ വി എസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞന്നാമ്മകുഞ്ഞ്, വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. എൽ എസ് ജി ഡി ഡെപ്യൂട്ടി ഡയറക്ടർ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033