താമരശേരി ചുരത്തിൽ മാലിന്യം തള്ളിയാൽ ഇനി പിടി വീഴും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശേരി ചുരത്തില്‍ മാലിന്യം തള്ളിയാല്‍ ഇനി കര്‍ശന നടപടി. അടിവാരം മുതല്‍ ലക്കിടിവരെ കാടിനിടയില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കാന്‍ വകുപ്പ് മേലധികാരികളുടെ യോഗം തീരുമാനിച്ചു. താമരശേരി ചുരം സംരക്ഷണം പരിപാലനം ശുചിത്വം എന്ന വിഷയത്തെ മുന്‍നിര്‍ത്തി പുതുപ്പാടി പഞ്ചായത്ത് ഹാളില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കലക്ടര്‍ എ ഗീത നിര്‍ദേശം നല്‍കിയത്. മാലിന്യങ്ങള്‍ പരിശോധിച്ച് തെളിവ് ലഭിച്ചാല്‍ കനത്ത പിഴയും പ്രോസിക്യൂഷന്‍ നടപടിയുമെടുക്കാന്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തി. മാലിന്യം കൊണ്ടുവരുന്ന വാഹനം പിടിച്ചെടുക്കും.

ചുരത്തില്‍ വാഹനം നിര്‍ത്തി കുരങ്ങുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് നിരോധിക്കും. ചുരത്തില്‍ ആര്‍ടിഒ, പൊലീസ്, ഹൈവേ പട്രോളിങ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ സംയുക്ത പരിശോധന നടത്തും. ഇവിടെ പാര്‍ക്കിങ് നിരോധിക്കും. ലൈസന്‍സ് ഇല്ലാതെ കച്ചവടം നടത്തുന്നവര്‍ക്കും റോഡ് കൈയേറിയവര്‍ക്കും നോട്ടീസ് നല്‍കും. ചുരത്തില്‍ കോണ്‍ക്രീറ്റ് പാരപ്പറ്റ് പുനര്‍നിര്‍മാണം, മാലിന്യം വലിച്ചെറിയല്‍ എന്നിവയ്ക്ക് പിഴ ഈടാക്കുന്നത് സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...

വിവാഹമോചന കേസ് : ഭാര്യയെയും മക്കളെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

0
കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി...