അടൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുവാന്‍ നിരവധിപ്പേര്‍ ; മുന്‍‌തൂക്കം യുവനേതാക്കള്‍ക്ക്‌

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സംവരണ മണ്ഡലമായ അടൂരും യു.ഡി.എഫിന്റെ  സ്ഥാനാര്‍ഥിയാകുവാന്‍ നിരവധിപേര്‍ രംഗത്തുണ്ട്. മുന്‍ മന്ത്രി പന്തളം സുധാകരന്റെ സഹോദരന്‍ പ്രതാപന്‍ പന്തളം, കോണ്‍ഗ്രസ് നേതാവ് ബാബു ദിവാകരന്‍, ഇപ്പോഴത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്‍, കേരളാ കാക്കാല സര്‍വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി വിനോദ് മോഹന്‍, എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍‌തൂക്കം.

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ യുവജനങ്ങള്‍ക്ക്‌ മുന്‍‌തൂക്കം ലഭിച്ചാല്‍ ബാബു ദിവാകരനും പ്രതാപന്‍ പന്തളവും മാറിനില്‍ക്കേണ്ടി വരും. അങ്ങനെവന്നാല്‍ എം.ജി കണ്ണനും വിനോദ് മോഹനും സാധ്യതയേറും. ചര്‍ച്ചയില്‍ ഒന്നാമത് നില്‍ക്കുന്നത് എം.ജി കണ്ണന്റെ പേരുതന്നെയാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന പദവിയും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ഏതെങ്കിലും സാഹചര്യത്തില്‍ ഇതിന് മാറ്റം ഉണ്ടായാല്‍ വിനോദ് മോഹന് സാധ്യത തെളിയും.

മണ്ഡലത്തിന് പുറത്തുള്ളവരെ വിജയിപ്പിച്ചുവിടുന്ന ചരിത്രമാണ് അടൂരിനുള്ളത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടൂരില്‍ നിന്ന് ജയിച്ചു മന്ത്രിയായതാണ്. അതുകൊണ്ടുതന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഊരും പേരും അടൂര്‍ക്കാര്‍ നോക്കാറില്ല. എല്ലാം കാത്തിരുന്നു കാണാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...