ഏനാദിമംഗലം നിവാസികൾക്ക് പൊതുചന്ത വേണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍: ഏതു ഗ്രാമത്തിലും എന്തൊക്കെ വികസന മുന്നേറ്റം ഉണ്ടായില്ലെങ്കിലും ഒരു പൊതുചന്ത കാണും. ജില്ലയില്‍ സ്വന്തമായി ചന്തയില്ലാത്ത ഗ്രാമം ഏതെന്നു ചോദിച്ചാല്‍ ഒന്നേ കാണൂ ഏനാദിമംഗലം. ഗ്രാമപഞ്ചായത്തായി കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും ഒരു ഗ്രാമത്തില്‍ അത്യാവശ്യമുള്ള പൊതുചന്ത സ്ഥാപിക്കാന്‍ മാറി ഭരിച്ച മുന്നണികള്‍ക്ക് കഴിഞ്ഞില്ല.

പ്രഥമ ഭരണസമിതിക്കു നേതൃത്വം നല്‍കിയ യു.ഡി.എഫ് മുതല്‍ നിലവിലെ എല്‍.ഡി.എഫ് ഭരണസമിതി വരെ ഇക്കാര്യത്തില്‍ അമ്പേ പരാജയമാണ്. ഏനാദിമംഗലം ഗ്രാമപഞ്ചായത്തി​ൻെറ ചുമതലയില്‍ ഇളമണ്ണൂരില്‍ പൊതുചന്ത വേണമെന്ന ആവശ്യം നിറവേറ്റാന്‍ വാര്‍ഷിക ബജറ്റുകളില്‍ പോലും ഇടം കണ്ടെത്താന്‍ ഭരണ നേതൃത്വത്തിന് കഴിഞ്ഞില്ല. ഏനാദിമംഗലം സര്‍വിസ് സഹകരണ ബാങ്ക് ചുമതലയില്‍ 23ാം മൈല്‍ കവലയില്‍ പൊതുചന്ത നാമമാത്രമായി ഞായറാഴ്ചകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഗ്രാമത്തിലെ ഏക ചന്തയും ഇതായിരുന്നു. പക്ഷേ, കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും അല്‍പമെങ്കിലും പ്രയോജനപ്പെട്ടിരുന്ന ചന്തയുടെ പ്രസക്തി വന്‍കിട തോട്ടങ്ങള്‍ തുണ്ടായി വിഭജിച്ച് വില്‍പന ചെയ്തതോടെ നഷ്​ടമായി.

വ്യാപാരത്തിനും സാധനങ്ങള്‍ വാങ്ങാനും കിലോമീറ്ററുകള്‍ അകലെ പറക്കോട് അനന്തരാമപുരം ചന്തയിലും അടൂര്‍ ശ്രീമൂലം ചന്തയിലും കൊല്ലം ജില്ലയിലെ പത്തനാപുരത്തും ചളിക്കുഴിയിലും പട്ടാഴിയിലുമാണ് ഗ്രാമവാസികള്‍ പോകുന്നത്. ചന്തയുണ്ടെങ്കില്‍ പഞ്ചായത്തിന് നല്ല വരുമാനവുമുണ്ടാകും. നികുതിയിനത്തില്‍ ലഭിക്കുന്ന വരുമാനം മാത്രമാണ് പഞ്ചായത്തിന് നിലവിലുള്ളത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...