പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പരാതി ; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മുണ്ടയാട് സ്വദേശിനി പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ഒരുമാസം മുമ്പാണ് പെണ്‍കുട്ടിയോട് ചാലോട് സ്വദേശി ജിതിന്‍ പ്രണയാഭ്യര്‍ഥന നടത്തിയത്. ഇത് നിരസിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ എത്തിയും വീട്ടിലേക്കുള്ള വഴിയില്‍ വെച്ചും നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങിയെന്ന് പെണ്‍കുട്ടി പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറുടെ ജേഷ്ഠന്റെ മകനാണ് ജിതിനെന്നും പറയുന്നു.

ഇതോടെ പ്രശ്നം ഡെപ്യൂട്ടി മേയര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് ഉണ്ടായെന്നും പെണ്‍കുട്ടി പറയുന്നു. വീണ്ടും ശല്യപ്പെടുത്തലും ഭീഷണിയും രൂക്ഷമായപ്പോള്‍ പെണ്‍കുട്ടി പോലീസിനെ അറിയിച്ചെങ്കിലും യുവാവിനെ താക്കീത് ചെയ്ത് വിട്ടയച്ചു. പിന്നീട് യുവാവ് വീണ്ടും പെണ്‍കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഭീഷണിപ്പെടുത്തിയതോടെയാണ് വനിതാ പോലീസിനെ സമീപിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ വനിതാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ ബൈക്കും കസ്റ്റഡിയില്‍ എടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...