കൊവിഡ് പ്രതിരോധത്തിനായി ആയുര്‍വേദ മരുന്ന് ഉല്‍പ്പാദിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത ആയുര്‍വേദ മരുന്ന് ഉല്‍പ്പാദിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഡാല്‍മിയയാണ് ആസ്ത-15 എന്ന പേരില്‍ മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് വിസിപ്പിച്ചെടുത്ത ഈ ഔഷധം ആഗോളതലത്തില്‍ തന്നെ കയറ്റി അയക്കാനാണ് പദ്ധതിയെന്ന് ഡാല്‍മിയ ചെയര്‍മാന്‍ സഞ്ജീവ് ഡാല്‍മിയ പറഞ്ഞു. ഡാല്‍മിയയുടെ തന്നെ ഗവേഷണകേന്ദ്രമായ ഡാല്‍മിയ സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ ആന്റ് ഡെവലപ്‌മെന്റ് ആണ് ആസ്ത-15 വികസിപ്പിച്ചെടുത്തത്. വളരെ നീണ്ടുനിന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു ഔഷധം വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞതെന്നും കൊവിഡുമായി ബന്ധപ്പെട്ട ചുമയും ശ്വാസതടസ്സവും ഇതുവഴി ശമിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സഞ്ജയ് ഡാല്‍മി പറഞ്ഞു.

ആയുര്‍വേദത്തില്‍ മനുഷ്യരുടെ വിശ്വാസം തിരികെയത്തിക്കുന്നതിന്റെ ഭാഗമായാണ് ആസ്ത എന്ന് പേരിട്ടത്. ആസ്ത എന്നാല്‍ വിശ്വാസം എന്നാണ് അര്‍ത്ഥം. ആയുഷ് ഐസിഎംആര്‍ ഗൈഡ്‌ലൈന്‍ അനുസരിച്ച്‌ ഡാല്‍മിയ നേരത്തെത്തന്നെ ആസ്ത 15ന്റെ ക്ലിനിക്കല്‍ പരിശോധനക്കായി അപേക്ഷിച്ചിരുന്നു. ആദ്യ രണ്ടു ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മൂന്നാം ഘട്ടം പരീക്ഷണം ജെയ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് നടന്നത്. കൂടാതെ ശ്രീകാകുളത്തും താനെയിലും നടന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...