ശബരിമല തീർത്ഥാടനം : കുളനട തീർത്ഥാടക വിശ്രമ മന്ദിരത്തിൽ പാർക്കിങ്‌ മാത്രം

For full experience, Download our mobile application:
Get it on Google Play

പന്തളം: ഇത്തവണ ശബരിമല തീർഥാടന കാലത്ത് കുളനട പഞ്ചായത്തിലെ കൈപ്പുഴയിലുള്ള തീർത്ഥാടക വിശ്രമ മന്ദിരം തീർത്ഥാടകർക്കായി തുറക്കില്ല. വിശ്രമ മന്ദിരം കുളനട പഞ്ചായത്തിന്റെ കൊറോണ പ്രാഥമിക ചികിത്സാകേന്ദ്രത്തിന് തയ്യാറാക്കി ഇട്ടിരിക്കുന്നതിനാലാണ് ഇവിടം തുറന്നുകൊടുക്കാൻ കഴിയാത്തത്. പകരം കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്‌ സമീപമുള്ള സ്ഥലവും കുളനട ഭഗവതിക്ഷേത്രത്തിനടുത്തും വിശ്രമകേന്ദ്രത്തിന് വിട്ടുകിട്ടുന്നതിനായി കുളനട പഞ്ചായത്ത് അനുമതി തേടിയിട്ടുണ്ട്.

കൈപ്പുഴ തീർത്ഥാടകവിശ്രമ മന്ദിരത്തിന് സമീപം വാഹനങ്ങൾ നിർത്തിയിടുന്നതിനും താഴെയുള്ള തുറന്ന സ്ഥലത്ത് വിശ്രമിക്കുന്നതിനും പൊതുശൗചാലയങ്ങൾ ഉപയോഗിക്കുന്നതിനും പഞ്ചായത്ത് സൗകര്യമൊരുക്കും.
പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിന്‌ സമീപം ദേവസ്വം ബോർഡ് പുതുതായി പണിയുന്ന കെട്ടിടസമുച്ചയം തുറന്നു കൊടുക്കുന്നതോടെ ഇവിടെയുള്ള പഴയ അന്നദാനമണ്ഡപവും വിശ്രമ മന്ദിരവും വിശ്രമിക്കുന്നതിനായി ഉപയോഗിക്കാനാകും.

മണികണ്ഠനാൽത്തറയിൽ അയ്യപ്പാസേവാസംഘം 344-ാം നമ്പർ ശാഖ ഇത്തവണ കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഉച്ചഭക്ഷണം പാഴ്‌സലായി നൽകാനാണ് തീരുമാനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...