അടൂര്‍: കെ.എസ്.ആര്.ടി.സി ജങ്ഷനിലെ ബേക്കറിയില്‍നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കണ്ണംകോട് ചരുവിള പടിഞ്ഞാറ്റേതില്‍ മുഹമ്മദ് അനസ് (34), കരുവാറ്റ സൗത്ത് മൂന്നാളം കനക ഭവനില്‍ അഖില്‍ (31), തെങ്ങുംതാര അഖില്‍ സദനത്തില്‍ അഖില്‍ (30), അടൂര്‍ പന്നിവിഴ ഈട്ടിമുക്ക് മന്നത്തുംകരയില് പ്രശാന്ത് മോഹന്‍ (34) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തര്‍ ടൗണില്‍ റോഡ് ഉപരോധിച്ചിരുന്നു. ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തെരഞ്ഞെടുപ്പ് ദിവസം മുതല്‍ അടൂരില്‍ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നുവരുകയായിരുന്നു.