വയനാട്ടില്‍ യുവാവ് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വയനാട്  : കല്‍പറ്റ മീനങ്ങാടിയില്‍ യുവാവ് പെട്രൊളൊഴിച്ച്‌ തീകൊളുത്തിയതിനെ തുടര്‍ന്ന്  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തില്‍ ഷംസുദ്ദീന്റെ ഭാര്യ ഉമൈമത്ത് ( 40 ) ആണ് മരിച്ചത്.

മാര്‍ച്ച്‌ 29നാണ് പ്രദേശവാസിയായ 31കാരന്‍, ശ്രീകാന്ത് ഇവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത്.തീ പടര്‍ന്ന പിടിച്ച്‌ പ്രാണവേദനയില്‍ വീട്ടമ്മ ബഹളം വെച്ചതോടെ അയല്‍വാസികളും ബന്ധുക്കളും എത്തി ഇവരെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ശ്രീകാന്തിനെ അപ്പോള്‍ തന്നെ നാട്ടുകാര്‍ പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്ക് പരിക്കേറ്റതിനാല്‍ ശ്രീകാന്തിനെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും നില മെച്ചപ്പെട്ടതിനാല്‍ മാനന്തവാടി സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

5,000 രൂപയുടെ കടം; അയൽവാസിയുടെ ക്രൂരതയിൽ യുവതിക്ക് ദാരുണാന്ത്യം

0
ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...

മതം മാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺ ഭീഷണിപ്പെടുത്തിയതായി പോലീസ്

0
അടൂർ: മതം മാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺ ഭീഷണിപ്പെടുത്തിയതായി പോലീസ്....

ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പോലീസ് ചോദ്യം...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ...