അടൂരിൽ ഗ്രാമീൺ ഇ-സ്റ്റോർ പ്രവർത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്രാമീൺ ഈ-സ്റ്റോർ അടൂരിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന്റെ കോമൺ സർവ്വീസ് സെൻ്റർ വഴി നിത്യോപയോഗ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുക എന്നതാണ് ഗ്രാമീൺ ഈ-സ്റ്റോർ കൊണ്ട് കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.

കാലാവസ്ഥ വ്യതിയാനവും മഹാമാരിയും മൂലം ജനങ്ങൾക്ക് പരമാവധി വീടുകളിൽ തന്നെ കഴിയേണ്ട സാഹചര്യത്തിൽ കടകളിലെ നീണ്ട ക്യൂവും കാത്തിരുപ്പും ഒഴിവാക്കി വീടുകളിൽ സുരക്ഷിതമായി സാധനങ്ങൾ എത്തിച്ചു നൽകുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. ഒപ്പം ചെറുകിട കുടിൽ വ്യവസായങ്ങളിൽ നിർമ്മിക്കുന്ന നിത്യോപയോഗ സാധനങ്ങൾ ഗ്രാമീൺ ഈ-സ്റ്റോർ വഴി വിൽപന നടത്തുന്നതിനും കഴിയും.

മൊബൈൽ ആപ്പിൻ്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവ്വഹിച്ചു. കേന്ദ്ര കോമൺ സർവ്വീസ് സെൻ്റർ ജില്ലാ മാനേജർ റിൻ്റു മാത്യൂവിൽ നിന്നും1000 രൂപ സബ്സിഡി കിറ്റുകൾ റിട്ട.ഡി വൈ എസ് പി ജവഹർ ജനാർഡ് ഏറ്റുവാങ്ങി ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തു.

പ്ലേ സ്റ്റോറിൽ നിന്നും cscgrameene-estore എന്ന മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത് സാധനങ്ങൾ വീട്ടിലിരുന്ന് ഓർഡർ ചെയ്യാം. മൊബൈൽ ആപ് ഉപയോഗിക്കാൻ അറിയാത്തവർക്ക് 8304954641 എന്ന വാട്സാപ്പ് നമ്പരിലും ഓർഡർ നൽകാം. അടൂർ ആക്സിസ് ബാങ്കിന് എതിർവശത്തുള്ള കോമൺ സർവ്വീസ് സെന്ററാണ് ഓഫീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...