പത്തനംതിട്ട : അടൂര്‍ ജനറല്‍ ആശുപത്രിയുടെ സമ്പൂര്‍ണ വികസനവുമായി ബന്ധപ്പെട്ട കിഫ്ബി പദ്ധതിക്ക് തുടക്കമാകുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. ഈ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് പ്രാഥമികമായി 12.81 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്ബി പരിഗണന നല്‍കിയത്. എന്നാല്‍ അന്തിമമായി 13.76 കോടി രൂപ അടങ്കലായി വര്‍ദ്ധിപ്പിച്ച് അംഗീകാരം നല്‍കുകയായിരുന്നു. ഇതിന്റെ നിര്‍വഹണ ചുമതല ഹൈറ്റ്‌സിനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്.
കിഫ്ബിയുടെ അന്തിമ അംഗീകാരം ലഭിച്ച ഈ പദ്ധതി ഹൈറ്റ്‌സിന്റെ മേല്‍നോട്ടത്തില്‍ ടെന്‍ഡറിംഗ് നടപടി പൂര്‍ത്തീകരിക്കുകയുണ്ടായി. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഹെതര്‍ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ടെന്‍ഡറിംഗിലൂടെ പ്രവര്‍ത്തിയുടെ നിര്‍വഹണം നല്‍കി. ബേസ്‌മെന്റ് ഫ്‌ളോര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില, രണ്ടാം നില, ടെറസ് ഫ്‌ളോര്‍ അടക്കം 20885 ചതുരശ്ര അടിയുള്ള വിശാലമായ കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ബേസ്മെന്റ് ഫ്‌ളോറില്‍ പാര്‍ക്കിംഗ് ഏരിയ, ഫയര്‍ കണ്‍ട്രോള്‍ റൂം, യുപിഎസ് റൂം എന്നിവയും ഗ്രൗണ്ട് ഫ്‌ളോറില്‍ എക്‌സ്‌റേ ലബോറട്ടറികള്‍, ബ്ലഡ് കളക്ഷന്‍, സ്‌കാനിംഗ് അടക്കമുള്ള വിഭാഗവും ഒന്നാം നിലയില്‍ ശിശു സംരക്ഷണം കുടുംബാസൂത്രണം, ഡെന്റല്‍ വിഭാഗം, ടോയ്ലറ്റ് ഏരിയ, രണ്ടാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, പീഡിയാട്രിക് വാര്‍ഡ്, പി എം ആര്‍ യൂണിറ്റ്, സ്റ്റാഫ് റൂം അടക്കമുള്ള ക്രമീകരണങ്ങളാണ് നിലവില്‍ വിശദ പദ്ധതി രേഖയില്‍ പ്രാഥമികമായി വിഭാവനം ചെയ്തിട്ടുള്ളത്.
നിര്‍മ്മാണ പദ്ധതി ആരംഭിക്കുന്നതിന് സജ്ജമാണെങ്കിലും ഇതിനായി പഴയആറ് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടതായിട്ടുണ്ട്. എക്‌സ്-റേ ബില്‍ഡിംഗ്, ഒപി രജിസ്‌ട്രേഷന്‍, മോര്‍ച്ചറി, കാരുണ്യ വിഭാഗം, ബ്ലഡ് സ്റ്റോറേജ്, പോലീസ് എയ്ഡ് പോസ്റ്റ് എന്നിവയാണ് പൊളിച്ച്മാറ്റി സൈറ്റ് ക്രമീകരിച്ചു നല്‍കേണ്ടത്. ഈ കെട്ടിടങ്ങള്‍ സമയബന്ധിതമായി പൊളിച്ചു മാറ്റുന്നതിന് ഡയറക്ടറേറ്റ് ഹെല്‍ത്ത് സര്‍വീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരുകയാണ്. നിലവില്‍ അന്തിമ അംഗീകാരം കിട്ടിയ പദ്ധതിയുടെ അടങ്കല്‍ 13.76 കോടി രൂപയുടേതാണ്.
നിലവിലുള്ള കെട്ടിടങ്ങള്‍ വേഗത്തില്‍ പൊളിച്ചുമാറ്റി സമയബന്ധിതമായി തന്നെ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയും വിധം സജ്ജമാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ സംസ്ഥാനത്തെ ശ്രദ്ധേയമായ സര്‍ക്കാര്‍ ആശുപത്രിയായി അടൂര്‍ ജനറല്‍ ആശുപത്രിയെ മാറ്റുന്നതിനുള്ള സാധ്യതയാണ് തെളിഞ്ഞിട്ടുള്ളതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































