Thursday, April 24, 2025 7:14 pm

അടൂര്‍ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജ് അക്കാഡമിക് ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ നിര്‍മിച്ച പുതിയ അക്കാഡമിക് ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 47 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനൊപ്പമാണ് അടൂര്‍ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജ് ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാതല പരിപാടി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

അടൂര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ക്ലാസ് മുറികളുടെ അപര്യാപ്തതമൂലം കുട്ടികള്‍ ദുരിതമനുഭവിച്ചിരുന്നതിന് ഒരു പരിഹാരമായി ഹയര്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 50 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നല്‍കിയതനുസരിച്ചാണ് കെട്ടിടം നിര്‍മാണം ആരംഭിച്ചത്. 49,30,900 രൂപയ്ക്ക് സാങ്കേതിക അനുമതി നല്‍കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. 34,68,876 രൂപയുടെ കരാറില്‍ നിര്‍മാണം ആരംഭിച്ച് കൃത്യസമയത്തിനുളളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു. 2034 ചതുരശ്ര അടി തറവിസ്തൃതിയില്‍ ഫ്രെയിംഡ് സ്ട്രക്ച്ചറില്‍ വിഭാവനം ചെയ്തിട്ടുളള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ രണ്ട് ക്ലാസ്മുറികളും വരാന്തയും സ്‌റ്റെയര്‍കേസ് മുറിയുമാണുള്ളത്. കൂടാതെ ഫസ്റ്റ് ഫ്ളോര്‍ പൂര്‍ത്തീകരിച്ചശേഷം ബാക്കി തുകയ്ക്ക് ഐ.എച്ച്.ആര്‍.ഡി വികസനത്തിനായി ഭരണാനുമതി ലഭിച്ചു. ഇതനുസരിച്ച് 15,31,111 രൂപയ്ക്ക് സാങ്കേതിക അനുമതി നല്‍കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മൂന്നു മാസ കാലാവധിയില്‍ 12,09,063 രൂപയ്ക്ക് നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. ടെറസ് ഫ്ളോറില്‍ ലബോറട്ടറിയും വരാന്തയും ഉള്‍ക്കൊളളിച്ചു.

ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു തുളസീധരക്കുറുപ്പ്, കോളജ് വൈസ് പ്രിന്‍സിപ്പല്‍ വിനോദ് വി. രാജേന്ദ്രന്‍, ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജി. മനോജ്, പി.ടി.എ പ്രസിഡന്റ് അഡ്വ. മണ്ണടി മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിയന്ത്രണ രേഖ കടന്നു ; ബിഎസ്എഫ് ജവാന്‍ പാക് കസ്റ്റഡിയിൽ

0
ന്യൂ ഡൽഹി: ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്സിതാൻ. ഫിറോസ് പൂരിലെ ഇന്ത്യ...

കോണ്‍ഗ്രസ് നേതാക്കളുടെ പൈതൃകം ഏറ്റെടുക്കുവാനുള്ള ബി.ജെ.പി ശ്രമം അപഹാസ്യം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സ്വാതന്ത്ര്യസമര സേനാനികളായ കോണ്‍ഗ്രസ് നേതാക്കളുടെ പൈതൃകം എറ്റെടുക്കുവാനുള്ള സംഘപരിപാര്‍,...

ബസിലെ കണ്ടക്ടര്‍ ജോലിയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തിവന്നിരുന്ന യുവാവിനെ എക്സൈസ് പിടികൂടി

0
തൃശൂര്‍: ബസിലെ കണ്ടക്ടര്‍ ജോലിയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തിവന്നിരുന്ന യുവാവിനെ...

കോട്ടയം ഇരട്ടക്കൊലക്കേസ് : പ്രതി ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രമായിരുന്നെന്ന് പോലീസ്

0
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി ലക്ഷ്യമിട്ടിരുന്നത് ഗൃഹനാഥനായ വിജയമുമാറിനെ മാത്രമായിരുന്നെന്ന് പോലീസ്....