ജാക്ക് ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ പുതിയ അംഗം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയിടിച്ചിലും ഉരുള്‍പൊട്ടലും പോലുള്ള പ്രകൃതി ദുരന്തങ്ങളും ഭൂമികുലുക്കവും ഉണ്ടായി ആളുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടാല്‍, ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് കണ്ടെത്തി രക്ഷപ്പെടുത്താന്‍ ജാക്കിനു കഴിയും. പ്രത്യേക പരിശീലനം ലഭിച്ച ഒരുവയസുള്ള ലാബ്രഡോര്‍ ഇനത്തില്‍പെട്ട ജാക്ക് ഇന്നു മുതല്‍ ഏഴംഗ ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ അംഗമായിരിക്കുകയാണ്. പഞ്ചാബിലെ ഐറ്റിബിപി ഹോം ഗാര്‍ഡ് കാനൈന്‍ ട്രെയിനിങ് ആന്‍ഡ് ബ്രീഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ജാക്കിന്റെ വരവ്.

കഴിഞ്ഞ പ്രളയത്തിന് ശേഷം കേരളത്തില്‍ പ്രകൃതിദുരന്തങ്ങള്‍ ഏറ്റവും അധികം ബാധിക്കുന്ന നാലു ജില്ലകള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച ഓരോ നായകളെ അനുവദിച്ചിരുന്നു. തുടര്‍ന്ന് ഇവയെ പഞ്ചാബില്‍നിന്നും വാങ്ങി എത്തിക്കുകയായിരുന്നു.
ഈ വര്‍ഷം ജനുവരി 26 നു തൃശൂര്‍ കേരള പോലീസ് അക്കാഡമിയില്‍ തുടങ്ങിയ ഒന്‍പതു മാസത്തെ പരിശീലനം ഒക്ടോബര്‍ 23 നു വിജയകരമായി പൂര്‍ത്തിയാക്കിയ ജാക്ക് ജില്ലയിലെ ശ്വാനസേനയില്‍ അംഗമായി ചേര്‍ന്നതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.

സാധാരണ ലാബ്രഡോര്‍ ഇനത്തില്‍പെട്ട നായകള്‍ തുടര്‍ച്ചയായി ഒരുമണിക്കൂറോളം സജീവമായി ജോലി ചെയ്യുമ്പോള്‍ ക്ഷീണിക്കും. എന്നാല്‍ പുതുതായി സേനയ്ക്ക് ലഭിച്ച നാലു നായകളും മൂന്നുമണിക്കൂറോളം തുടര്‍ച്ചയായി ജോലിയെടുക്കാന്‍ ശേഷിയുള്ളവയാണെന്ന പ്രത്യേകതയുണ്ടെന്നും ജാക്ക് ജില്ലാ പോലീസ് ഡോഗ് സ്‌ക്വോഡിന് മുതല്‍ക്കൂട്ടാകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജാക്കിന്റെ ഹാന്‍ഡ്‌ലര്‍മാരായ സിപിഒമാരായ ഹരിപ്രസാദ്, അബിലാല്‍ എന്നിവരോട് ജില്ലാ പോലീസ് മേധാവി പുതിയ അതിഥിയെക്കുറിച്ച് ചോദിച്ചറിയുകയും തുടര്‍ന്ന് ജാക്കിന്റെ അഭ്യാസപ്രകടനങ്ങള്‍ വീക്ഷിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...