നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും താങ്ങുവിലയും സംബന്ധിച്ച സർക്കാർ പ്രഖ്യാപനമുണ്ടാകാത്തത് നെൽക്കർഷകരെ ആശങ്കയിലാക്കുന്നു. ഓൺലൈനായി അപേക്ഷ നൽകാൻ ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 30 വരെയാണ് സമയമനുവദിച്ചിരിക്കുന്നത്. കൃഷിച്ചെലവ് ക്രമാതീതമായി കൂടിയതും സംഭരണവില സംബന്ധിച്ച് കൃത്യമായ നയം രൂപവത്കരിക്കാത്തതും പ്രശ്നമാണ്. നെല്ലിന്റെ കുറഞ്ഞ താങ്ങുവില കേന്ദ്രസർക്കാർ അടുത്തിടെ ക്വിന്റലിന് 72 രൂപ കൂട്ടി 2,441 രൂപയാക്കി. ഈ ആനുകൂല്യം സംസ്ഥാനത്തെ സംഭരണവിലയിൽ പ്രതിഫലിച്ചാൽപ്പോലും നെൽവില ക്വിന്റലിന് 3,000-ത്തിൽനിന്ന് 3,072 രൂപയേ ആകൂ.

കാലാവസ്ഥാവ്യതിയാനം കൊണ്ടുള്ള നഷ്ടവും ഉത്പാദനച്ചെലവിന്റെ വർധനയും കണക്കാക്കുമ്പോൾ തുക മതിയാകില്ലെന്ന് കർഷകർ പറയുന്നു. സംഭരണവില കുറഞ്ഞത് കിലോയ്ക്ക് 35 രൂപയായി (ക്വിന്റലിന് 3,500 രൂപ) ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. കൈകാര്യച്ചെലവു തുക യാഥാർഥ്യങ്ങൾക്കു നിരക്കാത്തതാണെന്ന പരാതിയുമുണ്ട്. പുഞ്ച സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയിൽ 390 കോടിയോളം രൂപ ഓണമടുത്തിട്ടും കർഷകർക്കു കിട്ടിയിട്ടില്ല. സംഭരണത്തുക ബാങ്ക്‌ വായ്പയായി നൽകുന്നരീതിയും കുടിശ്ശിക വൈകുന്നതും തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...