വിഴിഞ്ഞം തുറമുഖത്തെ സമ്പൂര്‍ണ ചരക്കുനീക്കത്തിന് ഇന്ന് തുടക്കം ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് ഇന്ന് തുടക്കം. രാവിലെ 10.45ന് ആദ്യ കയറ്റുമതി കണ്ടെയ്‌നര്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഫ്ലാഗ് ഓഫ് ചെയ്യും. സ്‌പെയിനിലെ വലന്‍സിയ തുറമുഖത്തേക്കാണ് ആദ്യ കണ്ടെയ്‌നര്‍ പോകുന്നത്. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളും മുഖ്യാതിഥിയായി പങ്കെടുക്കും. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ മിഷന്‍ സമുദ്രയ്ക്കും ഇന്ന് തുടക്കമാകും. വിഴിഞ്ഞത്തെ സമ്പൂര്‍ണ ചരക്കുനീക്കം കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരമ്പരാഗത വ്യവസായ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നിരക്ക് പകുതിയായി കുറയും. സംസ്ഥാനത്തെ റെയില്‍-റോഡ് കണക്ടിവിറ്റി വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മിഷന്‍ സമുദ്രയിലൂടെ കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുകിട-വന്‍കിട തുറമുഖങ്ങളെ ഏകോപിപ്പിച്ചുള്ള വലിയ ഒരു സംരംഭത്തിനാണ് തുടക്കം കുറിക്കുന്നത്. വിഴിഞ്ഞം അതിന്റെ കവാടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...