‘നിലാവ്’ ഇല്ലാതെ അടൂർ ഇരുട്ടിൽ ; നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂരിൽ നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് മൂലം കുറ്റാകൂരിരുട്ടാണ്. മോഷണം, കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത്, ലഹരി കടത്ത് കച്ചവടം എല്ലാം ഇരുട്ടിന്റെ മറവിലാണ്. അധികാരികളുടെ ഭാഗത്തു നിന്ന് ഒരു നടപടിയുമില്ല. ജനങ്ങൾ കൗൺസിലർമാരോട് പരാതി പറഞ്ഞ് മടുത്തു. നഗരസഭാ പ്രദേശത്ത് ഇരുപത്തി ഏട്ട് വാർഡുകളിലുമായി ആയിരത്തോളം ലൈറ്റുകളാണ് കേടായി കിടക്കുന്നത്. ഇതിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് കൗൺസിലർമാർ നഗരസഭ കവാടത്തിൽ മൂന്ന് മണിക്കൂറോളം കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തുടർന്ന് സെക്രട്ടറിയുമായി സംസാരിച്ചപ്പോൾ നിലവിൽ 76 ലൈറ്റ് മാത്രമാണ് ഉള്ളതെന്നും ഈ വിഷയം മാത്രം ചർച്ച ചെയ്യാൻ അടിയന്തിര കൗൺസിൽ വിളിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ “നിലാവ്” പദ്ധതിയിൽ ഉൾപ്പെടുത്തി തെരുവ് വിളക്കുകൾ കത്തിക്കുകയും മെയിന്റനൻസ് നടത്താനും തുടങ്ങി നഗരസഭയിൽ ഒരു മാസം കഴിഞ്ഞപ്പോൾ മുതൽ കേടായി പദ്ധതി പരാജയം ആയിരുന്നുവെന്ന് സംസ്ഥാനം മുഴുവൻ പരാതിയുണ്ടായിരുന്നു. മുൻപ് ട്യൂബ്ബ് ലൈറ്റുകളായിരുന്ന സമയത്ത് കൗൺസിലർമാർക്ക് സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണെങ്കിലും ശരിയാക്കാമായിരുന്നു എന്നാൽ ഇത് അതും പറ്റില്ലെന്നാണ് കൗൺസിലർമാർ പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...