അടൂര്‍ : കിൻഫ്ര വ്യവസായ പാർക്കിൽ ആരംഭിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിനെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധർണ്ണ നടത്തി. പതിനാലാം വാർഡ് മെമ്പറും ബി.ജെ.പി ജില്ലാകമ്മറ്റി അംഗവുമായ സതീഷ് കുമാർ സമരം ഉദ്ഘാടനം ചെയ്തു.
കിൻഫ്ര വ്യവസായ പാർക്കിൽ ആരംഭിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിനെതിരെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തിരമായി പ്രമേയം പാസാക്കി സ്റ്റോപ്പ് മെമ്മോ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുമായിരുന്നു ധര്‍ണ്ണ.
ബി.ജെ.പി ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് രതീഷ് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ സതികുമാർ, ജെ.ഹരിലാൽ, വിശ്വനാഥൻ എം.ബി, ജിനേഷ് കുമാർ, രഞ്ജിത്ത് മാളിയേക്കൽ, സീമ, സന്ധ്യമോൾ തുടങ്ങിയവർ പങ്കെടുത്തു.