കന്യാകുമാരി – ബംഗളൂരു ഐലന്റ് ​എക്​സ്​പ്രസില്‍ മോഷണം : മൂവര്‍സംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ ​ കന്യാകുമാരി- ബംഗളൂരു ​ഫെസ്​റ്റിവല്‍ സ്​പെഷ്യല്‍ എക്​സ്​പ്രസില്‍ (06525) ട്രെയിനിലെ യാത്രക്കാരിയുടെ മാല കവര്‍ന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കുപ്പം മേഖല കേന്ദ്രീകരിച്ച്‌​ ട്രെയിനുകളിലും റെയില്‍വെ സ്​റ്റേഷനുകളിലും മോഷണം പതിവാക്കിയ മൂന്നംഗ സംഘത്തെയാണ്​ റെയില്‍വെ പോലീസ് പിടികൂടിയത്​.

ആന്ധ്ര കുപ്പം സ്വദേശികളായ എസ്​. വിജയ്​ (20), കെ. ശരവണന്‍ (26), ഹരീഷ്​ (26) എന്നിവരാണ്​ അറസ്റ്റിലായത് . പ്രതികളില്‍ നിന്ന്​ ആറ്​ മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഐലന്റ്  എക്​സ്​പ്രസില്‍ കുപ്പം റെയില്‍വെ സ്​റ്റേഷനില്‍ വെച്ച്‌​ യുവതിയില്‍ നിന്ന്​ കവര്‍ന്ന 20.5 ഗ്രാം വരുന്ന മാല ഇന്ത്യന്‍ ബാങ്കില്‍ പണയം വച്ചതി​ന്റെ രേഖകളും അധികൃതര്‍ പിടിച്ചെടുത്തു.

ട്രെയിനില്‍ യാത്രക്കാരുടെ ബാഗുകളും ഫോണുകളും  മോഷ്​ടിക്കുകയും സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കുകയും ചെയ്യുന്ന പ്രതികളെ ബംഗളൂരു ഡിവിഷന്​ കീഴിലെ ബംഗാര്‍പേട്ട്​ സ്​റ്റേഷനിലെ റെയില്‍വേ സംരക്ഷണ സേന​യാണ്​ പിടികൂടിയത്​.

പോലീസ് അന്വേഷണത്തില്‍ സംശയാസ്​പദ സാഹചര്യത്തില്‍ കണ്ട മൂവരെയും ചോദ്യം ചെയ്​തെങ്കിലും പ്രസ്​തുത മോഷണം സംബന്ധിച്ച്‌​ യാതൊരു വിവരം ലഭിച്ചില്ല. അതെ സമയം ട്രെയിന്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നതും ​ ഐലന്റ് ​ എക്​സ്​പ്രസിലെ യാത്രക്കാരിയുടെ മാല കവര്‍ന്നതും തങ്ങളാണെന്ന്​ സമ്മതിച്ചു . ഇവരില്‍ നിന്ന്​ 1,78,000 രൂപയുടെ മോഷണ മുതല്‍ പിടികൂടി . ശേഷം പ്രതികളെ കുപ്പം റെയില്‍വേ പോലീസിന്​ കൈമാറി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച...

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...