Thursday, May 8, 2025 5:26 pm

പമ്പയില്‍ അലഞ്ഞു തിരിഞ്ഞു നടന്ന അന്യദേശ സ്വദേശികളെ അടൂര്‍ മഹാത്മ ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

പമ്പ : നീലിമല , മരക്കൂട്ടം, ഗണപതി കോവില്‍ ഭാഗങ്ങളിലായി ഭിക്ഷാടനം നടത്തിവന്ന തമിഴ് നാട് സ്വദേശികളായ 6 സ്ത്രീകളെയും 2 പുരുഷന്‍മാരെയും, ബീഹാര്‍ സ്വദേശികളായ 12 പുരുഷന്‍മാരെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു. പമ്പ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് മഹേഷ്, സബ് ഇന്‍സ്‌പെക്ടര്‍ ആദര്‍ശ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഭിക്ഷാടകരെ കണ്ടെത്തിയത്. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ ബി.മോഹന്‍, അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല,  മാനുഷിക സേവാ പ്രവര്‍ത്തകരായ മഞ്ജുഷ വിനോദ്, നിഖില്‍ ഡി, പ്രീത ജോണ്‍, വിനോദ് ആര്‍, അമല്‍രാജ് എന്നിവര്‍ സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്.

തമിഴ്‌നാട് കോവില്‍പ്പെട്ടി സ്വദേശിനി രാജലക്ഷ്മി (60) തേനി സ്വദേശിനികളായ ശിവനമ്മാള്‍ (67), മാമൈ (60), കണ്ണമ്മ (93), സുബ്ബലക്ഷ്മി (62) പഞ്ചമ്മ (75) എന്നിവരാണ് സ്ത്രീകള്‍ , തേനി സ്വദേശികളായ അനന്ദകുമാര്‍ (30) കരികാലന്‍ (18) ബീഹാര്‍ സ്വദേശികളായ ഗോപാല്‍ ഗിരി (22), അനില്‍കുമാര്‍ (24), ചന്ദകുമാര്‍ (20, രാജ് കുമാര്‍ (26) , മുകേഷ് കുമാര്‍ (20) ,സന്തോഷ് കുമാര്‍ (20) മനോജ് കുമാര്‍ (20) രവികുമാര്‍ (26) അഖിലേഷ് കുമാര്‍ (23) അഖിലേഷ് (24 ) എന്നിവരെയാണ് ഏറ്റെടുത്തത്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സംരക്ഷണമൊരുക്കുമെന്നും ബാക്കിയുള്ളവരെ സ്വദേശത്തേക്ക് എത്തിക്കുമെന്നും മഹാത്മ ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം യാചക നിരോധിത മേഖലയില്‍ കണ്ടെത്തിയവരെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നും ഇനിയും ഇത്തരം ആളുകളെ കണ്ടാല്‍ നടപടി ഉണ്ടാകുമെന്നും പമ്പ പോലീസ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യയുടെ ഭാഗത്തു നിന്ന് കൂടുതൽ പ്രകോപനം ഉണ്ടാകില്ല എന്ന സൂചനകളാണ് രാജ് നാഥ് സിങ്...

0
ഡൽഹി: ഇനി ഇന്ത്യയുടെ ഭാഗത്തു നിന്ന് കൂടുതൽ പ്രകോപനം ഉണ്ടാകില്ല എന്ന...

മാങ്ങാനം സന്തോഷ് കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

0
കോട്ടയം: കോട്ടയം മാങ്ങാനം സന്തോഷ് കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച്...

രണ്ടാം റൗണ്ടിലും മാർപാപ്പയെ തെരഞ്ഞെടുത്തില്ല ; വത്തിക്കാൻ സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയുയർന്നു

0
വത്തിക്കാന്‍ സിറ്റി: പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ രണ്ടാം റൗണ്ടിൽ മാർപാപ്പയെ...

ലാഹോർ വാൾട്ടൺ എയർബേസിൽ വീണ്ടും ഇന്ത്യൻ ഡ്രോൺ ആക്രമണം ; ഏഴ് പാക് വ്യോമ...

0
ദില്ലി : ലാഹോർ വാൾട്ടൺ എയർബേസിൽ വീണ്ടും ഇന്ത്യൻ ഡ്രോൺ ആക്രമണം....