യു.പിയിൽ ഗോഹത്യാ കേസിൽ പ്രതിയായ യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

രാംപൂർ (യു.പി): പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു. രാംപൂർ ജില്ലയിലാണ് സംഭവം. സാജിദ് (23) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ബബ്‌ലു എന്നയാൾക്ക് പരിക്കേറ്റു. പോലീസിനെ കണ്ട് ഇവർ വെടിയുതിർത്തപ്പോഴാണ് തിരിച്ചു വെടിവച്ചതെന്നാണ് പോലീസ് പറയുന്നത്. പശുവിനെ കശാപ്പ് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ശനിയാഴ്ച രാത്രി പ്രതികൾ മൊറാദാബാദിൽനിന്ന് വാഹനത്തിൽ വരുന്നുണ്ടെന്ന് വിവരം ലഭിച്ചത്. പതിവായി പോലീസ് ഉടൻ തന്നെ വാഹനപരിശോധന ആരംഭിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട യുവാക്കൾ പെട്ടെന്ന് വാഹനം തിരിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

കാറിൽനിന്ന് പുറത്തിറങ്ങിയ ഇവർ പോലീസിന് നേരെ വെടിയുതിർത്തപ്പോഴാണ് തിരിച്ചുവെടിവച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും സാജിദ് മരിച്ചു. ബബ്‌ലു ചികിത്സയിലാണ് എന്ന് രാംപൂർ എസ്.പി രാജേഷ് ദ്വിവേദി പറഞ്ഞു. സാജിദും ബബ്‌ലുവും മൊറാദാബാദ് സ്വദേശികളാണ്. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് എസ്.പി പറഞ്ഞു. കൊലപാതകശ്രമം, ആയുധനിയമം എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. കാർ, നാടൻ പിസ്റ്റളുകൾ, വെടിയുണ്ടകൾ, പശുവിനെ കൊല്ലാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തതായി എസ്.പി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....