അടൂര്‍ : അടൂര്‍ മണ്ഡലത്തിലെ എല്ലാ കമ്മ്യൂണിറ്റി കിച്ചണിലേക്കും ക്യാമ്പുകളിലേക്കുമുള്ള സാനിറ്റൈസറും മാസ്‌കും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വിതരണംചെയ്തു. ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും കെഎസ്ടിഎയും മാസ്‌ക് എത്തിച്ചു നല്‍കി. കൂടാതെ എംഎല്‍എ മുന്‍കൈ എടുത്ത് സന്നദ്ധ സംഘടനകളെ കൊണ്ടു സാനിറ്റൈസര്‍ സ്പോണ്‍സര്‍ ചെയ്യിച്ചുമാണ് എല്ലാ സ്ഥലത്തും വിതരണം ചെയ്തത്. ഇനിയും ആവശ്യമുള്ളവര്‍ അറിയിച്ചാല്‍ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കാമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു.
അടൂര്‍ മണ്ഡലത്തില്‍ ക്യാമ്പുകളിലും കമ്മ്യൂണിറ്റി കിച്ചണിലേക്കും സാനിറ്റൈസറും മാസ്‌കും യഥേഷ്ടം
RECENT NEWS
Advertisment