അടൂര്‍: നഗരസഭയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്‌ഥാനാര്‍ത്ഥികളുടെ ചിത്രം തെളിയുന്നു. 28 വാര്‍ഡില്‍ പതിനാലില്‍ സി.പി.എമ്മും പത്തില്‍ സി.പി.ഐയും മൂന്നില്‍ കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷവും മത്സരിക്കും. 28, 24 വാര്‍ഡ് ഘടക കക്ഷികള്‍ക്ക് നല്‌കും. സി.പി.ഐയ്‌ക്ക് ലഭിച്ച രണ്ടാം വാര്‍ഡില്‍ സ്‌ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഇന്ന് തീരുമാനമാകും.
മൂന്നാം വാര്‍ഡില്‍ അപ്‌സരാ സനല്‍, ആറില്‍ ഡി. സജി, ഏഴില്‍ രാജി ചെറിയാന്‍, ഒമ്പതില്‍ വരിക്കോലില്‍ രമേഷ് കുമാര്‍, പത്തില്‍ എന്‍.ഡി. രാധാകൃഷ്‌ണന്‍, 14 ല്‍ ടി.വി.രാജേഷ്, 16 ല്‍ പ്രീതാ രഞ്‌ജിത്ത്, പതിനേഴില്‍ നിലവിലെ ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധര കുറുപ്പ്, 25 ല്‍ അനിത എന്നിവരാണ് സി.പി.ഐ സ്‌ഥാനാര്‍ത്ഥി കള്‍. സി.പി.എമ്മിനുള്ള ഒന്നാം വാര്‍ഡില്‍ ബിന്ദു സണ്ണി, നാലില്‍ രജനി രമേഷ്, അഞ്ചില്‍ കെ.ജി.വാസുദേവന്‍, പന്ത്രണ്ടില്‍ ഇന്ദിര, പതിമൂന്നില്‍ ഗോപാലന്‍, 15 ല്‍ ജോസ് കളീക്കല്‍, 23 ല്‍ സിത്താര, 26 ല്‍ ശോഭാ തോമസ്, 27 ല്‍ മഹേഷ്, 20 ല്‍ ഷാജഹാന്‍, 21 ല്‍ ദിവ്യ റജി മുഹമ്മദ്, 22 ല്‍ അഞ്‌ജന രമേഷ്, 24 ല്‍ റോണി രഞ്‌ജി, 28 ല്‍ സുനില്‍ മൂലയില്‍ എന്നിവരാണ് സ്‌ഥാനാര്‍ത്ഥികള്‍ എട്ട്, ഒമ്പത്, 18, വാര്‍ഡുകള്‍ ജോസ് വിഭാ ഗത്തിനാണ്.
കോണ്‍ഗ്രസിലെ എട്ട് സീറ്റില്‍ സ്‌ഥാനാര്‍ത്ഥി തീരുമാനമായില്ല കോണ്‍ഗ്രസ് സ്‌ഥാ നാര്‍ത്ഥികളായി ഒന്നാം വാര്‍ഡില്‍ സൂസി ജോസഫ്, രണ്ടില്‍ അനു വസന്തന്‍, മൂന്നി ല്‍ ഗീതാകുമാരി, നാലില്‍ വസന്ത ഹരിദാസ്, അഞ്ചില്‍ വി.ശശികുമാര്‍, എട്ടില്‍ ഷീനാ റെജി, ഒമ്പതില്‍ അരവിന്ദ് ചന്ദ്രശേഖരന്‍, പത്തില്‍ ബിന്ദുകുമാരി, പതിനൊന്നില്‍ ഡി. ശശികുമാര്‍, 12ല്‍ റീനാ ശാമുവേല്‍, 13 ല്‍ രവീന്ദ്രന്‍,14ല്‍ ശ്രീകുമാര്‍ കോട്ടൂര്‍, 20 ല്‍ മുംതാസ്, 22 ല്‍ ശ്രീലക്ഷ്‌മി, 25 ല്‍ സുനിതാ സുരേഷ്, 28 ല്‍ ഗോപു കരുവാറ്റ എന്നിവ രാണ് സ്‌ഥാനാര്‍ത്ഥികള്‍. ആറ്, ഏഴ്15, 16, 17, 24, 26, 27, എന്നീ സീറ്റുകളില്‍ സ്‌ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകും. 7,18,19 സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസഫിനും 21, 23 വാര്‍ഡുകള്‍ മുസ്ലീം ലീഗിനുമാണ്.