ചെന്നൈ : കോവിഡ് ബാധിച്ച് ചെന്നൈയില്‍ മലയാളി മരിച്ചു. അടൂര്‍ മുന്നാളം വല്യയ്യത്ത് വടക്കേതില്‍ സദാശിവന് (58) ആണ് മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ഇദ്ദേഹം.
അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് 4526 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 67 പേര്‍ ഇന്ന് മരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,324 ഉം ആകെ മരണം 2099 ഉം ആയി. തമിഴ്‌നാട്ടില്‍ 97,310 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.